Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

200 കൊല്ലം മുമ്പ് ഉപേക്ഷിക്കപ്പെട്ട രാജസ്ഥാനിലെ കൊട്ടാരത്തിന് പുനർജനി; മുങ്ങി താഴാൻ ഒരുങ്ങിയ അപൂർവ്വ കൊട്ടാരം ഇനി സൂപ്പർ റെസ്റ്റോറന്റ്

200 കൊല്ലം മുമ്പ് ഉപേക്ഷിക്കപ്പെട്ട രാജസ്ഥാനിലെ കൊട്ടാരത്തിന് പുനർജനി; മുങ്ങി താഴാൻ ഒരുങ്ങിയ അപൂർവ്വ കൊട്ടാരം ഇനി സൂപ്പർ റെസ്റ്റോറന്റ്

യ്പൂരിലെ മൻ സാഗർ തടാകത്തിനരികിൽ എത്തുന്നവർ തടാക മധ്യത്തിലെ വിസ്മയക്കാഴ്ച കണ്ട് അത്ഭുതപ്പെടും. തടാകത്തിന് നടുവിൽ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന ഈ കൊട്ടാരം എങ്ങനെ നിർമ്മിച്ചുവെന്നതാകും അതിന് കാരണം. 200 വർഷത്തോളം ഉപേക്ഷിച്ചിട്ടിരുന്ന ജൽ മഹൽ എന്ന ഈ കൊട്ടാരം പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ് രാജസ്ഥാൻ സർക്കാർ ഇപ്പോൾ.

300 വർഷം മുമ്പെങ്കിലും പണിതതാണ് ഈ കൊട്ടാരമെന്നാണ് കരുതുന്നത്. അന്നത്തെ നാട്ടുരാജാക്കന്മാർ വിനോദത്തിനും നായാട്ടിനുമൊക്കെയായി ഉപയോഗിച്ചിരുന്നതാണിത്. രാജാക്കന്മാരുടെ വേനൽക്കാല വസതികളിലൊന്നായിരിക്കാം ഇതെന്നും കരുതുന്നുണ്ട്. അഞ്ചുനിലകളിലായി പണിതിട്ടുള്ള കൊട്ടാരത്തിന്റെ നാലുനിലകൾ വെള്ളത്തിനടിയിലാണ്. അഞ്ചാം നിലയാണ് വെള്ളത്തിന് മുകളിലേക്ക് കാണുന്നത്. 

മനോഹരമായ ശില്പകലയുടെ ഉദാഹരണമാണ് കൊട്ടാരത്തിൽ മട്ടുപ്പാവുകളും കമാനങ്ങളും. മാർബിളുകൾകൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണ് ബാൽക്കണികൾ. രാജാ ജയ്‌സിങ്ങിന്റെ രാജവംശത്തിേേന്റതായിരുന്നു ഈ കൊട്ടാരം. കൊട്ടാരത്തിന്റെ മേൽത്തട്ടിൽ മനോഹരമായ പൂന്തോട്ടവും നിർമ്മിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായ നിർമ്മിതി 200 വർഷത്തോളം ഉപേക്ഷിച്ചിട്ടിരുന്നു എന്ന് വിശ്വസിക്കാൻ പോലും പ്രയാസമാണ്.

 

ഉപേക്ഷിക്കപ്പെട്ടു കിടന്നതിനാൽ, കൊട്ടാരത്തിന്റെ ഭിത്തിയിലൂടെ വെള്ളം അകത്തേയ്ക്ക് കടക്കാൻ തുടങ്ങിയിരുന്നു. ആറുവർഷം നീണ്ട പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്നു കാണുന്ന തരത്തിലേക്ക് കൊട്ടാരത്തെ രൂപപ്പെടത്തിയെടുത്തത്. അത്യാധുനിക സൗകര്യമുള്ള റെസ്റ്റോറന്റുകളും ആർട്ട് ഗാലറികളുമൊക്കെ ഇവിടെ സജജീകരിച്ചിട്ടുണ്ട്. എന്നാൽ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൊട്ടാരത്തിന്റെ സ്വാഭാവികത നശിപ്പിച്ചുവെന്ന് ആരോപിക്കുന്നവരുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP