Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർ മരുന്നടിച്ചു മരിച്ചിട്ടും പഴി ഇന്ത്യയ്ക്ക്; ഇന്ത്യയിൽ മയക്കുമരുന്ന് സുലഭമെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ

അവർ മരുന്നടിച്ചു മരിച്ചിട്ടും പഴി ഇന്ത്യയ്ക്ക്; ഇന്ത്യയിൽ മയക്കുമരുന്ന് സുലഭമെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ

ഗ്രയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബ്രിട്ടീഷ് നവദമ്പതികൾ അമിതമായി മയക്കുമരുന്നുപയോഗിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 27-കാരനായ ജെയിംസും 24-കാരി അലെക്‌സാഡ്രയും കഴിഞ്ഞിരുന്ന ഹോട്ടലിലെ മുറിയിൽ കിടക്കയിൽ വിവിധയിനം മരുന്നുകൾ ചിതറിക്കിടന്നിരുന്നതായും പൊലീസ് പറയുന്നു. കൂടാതെ ഒരു ഗൈഡ് ബുക്ക്, ട്രാവർ ബാഗ്, മൊബൈൽ ഫോൺ, കഫ് സിറപ്പിന്റെ ഒഴിഞ്ഞ കുപ്പി എന്നിവയും ഇവരുടെ കിടക്കയിലുണ്ടായിരുന്നു. തങ്ങളുടെ ഇന്ത്യാ സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങൾ ഇവർ ഏതെങ്കിലും തരത്തിൽ അസംതൃപ്തരാണെന്ന് തോന്നിപ്പിക്കുന്നവയായിരുന്നില്ല.   കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ജെയിംസിന്റെ ട്വിറ്റർ പോസ്റ്റുകൾ ഇവർ മയക്കു മരുന്നുപയോഗിച്ചുരന്നതായി സൂചന നൽകുന്നവയാണ്. മയക്കു മരുന്നുകളെ ലാഘവത്തോടെ കാണുന്ന തരത്തിലുള്ളവയായിരുന്നു ഈ ട്വീറ്റുകൾ. ഇന്ത്യയിൽ ഇവ വേഗത്തിൽ ലഭ്യമാണെന്നും ട്വീറ്റുകളിൽ സൂചനയുണ്ടായിരുന്നു. ഡോക്ടറോട് പറഞ്ഞാൽ കുറിപ്പെഴുതിക്കിട്ടാൻ വലിയ പ്രയാസമില്ലെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു. ഇതു ചൂണ്ടിക്കാട്ടി ഇന്ത്യ മയക്കു മരുന്ന് ഉപയോഗിക്കുന്ന ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണെന്ന തരത്തിലാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഈ സംഭവത്തെ എടുത്തു കാണിക്കുന്നത്. മരുന്നു കടകളിൽ നിന്ന് ഉറക്ക ഗുളികകളും വേദനാ സംഹാരികളും ലഭിക്കണമെങ്കിൽ ഏതെങ്കിലും ഡോക്ടറെ സമീപിച്ചാൽ കുറിപ്പെഴുതിക്കിട്ടാൻ വലിയ പ്രയാസമൊന്നുമില്ല എന്ന തരത്തിലാണ് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   ജെയിംസ് മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് അദ്ദേഹം തന്നെ വ്യക്തമായിരുന്നെങ്കിലും ഭാര്യ അലെക്‌സാണ്ട്ര ഇതുപയോഗിച്ചിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ ഇവർക്ക് ചെറിയ തോതിൽ തലവേദനയുണ്ടായിരുന്നതായി ഹോട്ടൽമുറിയിൽ നിന്ന് കണ്ടെടുത്ത് ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. ഇവരിൽ ഒരാൾ രോഗിയായിരുന്നെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ ഏതെങ്കിലും തരത്തിൽ ബലപ്രയോഗം നടന്നതായി തെളിവുകളില്ലെന്നും എല്ലാ സാധ്യതകളെയും പരിശോധിച്ചിട്ടുണ്ടെന്നും ആഗ്ര പൊലീസ് മേധാവി ശലഭ് മാഥൂർ പറഞ്ഞു. ജെയിംസിനെയും അലെക്‌സാണ്ട്രയേയും തിങ്കളാഴ്ചയാണ് ആഗ്രയിലെ മായ ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത വിജയം നേടിയ ഈ ബിരുദധാരികൾ  മാഞ്ചസ്റ്റർ ഇന്റർനാഷണൽ കോളെജിൽ ഭാഷാ അദ്ധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. ജൂലൈ 11-നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഈ മാസം 18-നാണ് ആഗ്രയിലെത്തി ഹോട്ടലിൽ് മുറിയെടുത്തത്. മുറിയിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവർ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP