Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മുകാശ്മീരിൽ തമിഴ്‌നാട് ടൂറിസ്റ്റുകാരായ കുടുംബത്തിനു നേരെ കല്ലേറുകാരുടെ ആക്രമണത്തിൽ 22കാരൻ മരിച്ചു; തകർത്തത് പത്തു ഡസൻ വാഹനങ്ങൾ; ആക്രമണം ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ വധിച്ചതിനെതിരെ

ജമ്മുകാശ്മീരിൽ തമിഴ്‌നാട് ടൂറിസ്റ്റുകാരായ കുടുംബത്തിനു നേരെ കല്ലേറുകാരുടെ ആക്രമണത്തിൽ 22കാരൻ മരിച്ചു; തകർത്തത് പത്തു ഡസൻ വാഹനങ്ങൾ; ആക്രമണം ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ വധിച്ചതിനെതിരെ

മറുനാടൻ മലയാളി ഡസ്‌ക്‌

ശ്രീനഗർ; ശ്രീനഗർ-ഗുൽമാർഗ് ഹൈവേയിലെ നർബാലിൽ തമിഴനാട് ടൂറിസ്റ്റുകാരായ കുടുംബം ആക്രമണത്തിപ്പെട്ടു. 22കാരനായ ആർ തിരുമണി മരിച്ചു. ഇയാളുടെ അമ്മയ്ക്കും കുടുംബത്തിലെ അംഗങ്ങൾക്കും പരിക്കുണ്ട്. ഏതാണ്ട് പത്ത് ഡസൻ വാഹനങ്ങൾ കല്ലേറുകാർ തകർത്തു.
ഷോപിയാനിലെ ഏറ്റുമുട്ടലിൽ അഞ്ച് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ വധിച്ചതിനെതിരെ ഇവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ അക്രമം. കുടുംബം ഞായറാഴ്ച രാത്രിയാണ് ഇവിടെ എത്തിയത്. ഗുൽമാർഗിലേക്കുള്ള യാത്രയിലാണ് ആക്രമണം നടന്നത്. മ്മു-കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആശുപത്രിയിൽ അക്രമണത്തിൽപ്പെട്ടവരെ സന്ദശിക്കാനെത്തിയപ്പോൾ തിരുമണിയുടെ പിതാവ് രാജ്വാലി മന്ത്രിയോട് തങ്ങൾക്ക് നേരിട്ട യാഥനകൾ പറഞ്ഞു. യാത്രക്കിടയിൽ തങ്ങളുടെ കാറിന് നേരെ കല്ലേറിയുകയും അതിൽ തിരുമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നെന്ന് . മഗം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ 57 രജിസ്റ്റർ ചെയ്ത കേസിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.തെക്കൻ കാശ്മീരിലെ കല്ലേറുകാർ സന്ദർശകരെ ആക്രമിച്ചതിന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് തുടർ ആക്രമണങ്ങൾ നടന്നത്. ഇതിൽ മുംബൈ സ്വദേശി റിതു ദേവിക്കും 19 വയസ്സുള്ള കശ്മീരി പെൺകുട്ടി ഹാൻഡ്വാരയിൽ നിന്നുള്ള സബ്രീനയ്ക്കും പരുക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP