Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമ്മുകാശ്മീരിൽ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ; പിന്നിൽ ലഷ്‌കർ ഇ ത്വയിബയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസ് കോൺസ്റ്റബിളിനെ മരിച്ചനിലയിൽ കണ്ടെത്തി. മുതൽഹാമ ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സലീം ഷായെന്ന പൊലീസ് കോൺസ്റ്റബിളിനെ പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്. തിരച്ചിലിൽ വീടിനുസമീപം ആളൊഴിഞ്ഞ പ്രദേശത്ത് സലീം ഷായുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിനു പിന്നിൽ ലഷ്‌കർ ഭീകരരാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ അനന്ത്‌നാഗ് ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം നടന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. രണ്ട് സിആർപിഎഫ് ജവാന്മാർക്കു ഗുരുതരമായി പരുക്കേറ്റു. രക്ഷപ്പെട്ട ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി.

 https://twitter.com/KashmirPolice/status/1020680475050795008

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP