Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായവുമായി ജപ്പാൻ; ഒരു ശതമാനത്തിൽ താഴെ പലിശയ്ക്ക് 97500 കോടി രൂപ നൽകാമെന്ന് വാഗ്ദാനം

ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായവുമായി ജപ്പാൻ; ഒരു ശതമാനത്തിൽ താഴെ പലിശയ്ക്ക് 97500 കോടി രൂപ നൽകാമെന്ന് വാഗ്ദാനം

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജപ്പാൻ വായ്പ വാഗ്ദാനം ചെയ്തു. 97500 കോടി രൂപ (1500 കോടി ഡോളർ) ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഒരു ശതമാനത്തിൽ താഴെ പലിശക്ക് വായ്പ ലഭ്യമാക്കാമെന്നാണ് വാഗ്ദാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അഹ്മദാബാദിനെ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്നതാണ് അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 505 കിലോമീറ്റർ നീളുന്നതാണ് അതിവേഗ പാത. പാതവരുന്നതോടെ നിലവിലുള്ള യാത്രാസമയം ഏഴ് മണിക്കൂറിൽനിന്ന് രണ്ടുമണിക്കൂറായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററായിരിക്കും വേഗം. പദ്ധതിച്ചെലവിന്റെ 80 ശതമാനവും കണ്ടത്തൊനുള്ള നിർദേശമാണ് ജപ്പാൻ മുന്നോട്ടുവച്ചിരിക്കുന്നത്. പക്ഷേ, കോച്ചുകളും ലോകോമോട്ടീവുകളുമുൾപ്പെടെ ആവശ്യമുള്ളവയുടെ 30 ശതമാനമെങ്കിലും ജപ്പാനിലെ കമ്പനികളിൽനിന്ന് വാങ്ങണമെന്ന ഉപാധിയും ഒപ്പം വച്ചിട്ടുണ്ട്.

സാമ്പത്തിക സഹായത്തെ സാങ്കേതികവിദ്യയുമായി ജപ്പാൻ ബന്ധിപ്പിക്കുന്നുണ്ടെന്നും എന്നാൽ സാങ്കേതികവിദ്യ കൈമാറ്റം അനിവാര്യമാണെന്നത് സങ്കീർണതകൾക്കിടയാക്കുന്നുണ്ടെന്നും ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാൻ എ.കെ മിത്തൽ പറഞ്ഞു. ഇന്തോനേഷ്യയിൽ സമാന പദ്ധതി നടപ്പാക്കാനുള്ള കരാർ നേടുന്നതിൽ ചൈനയോട് പരാജയപ്പെട്ട് ആഴ്ചകൾ പിന്നിടും മുമ്പാണ് ഇന്ത്യയിൽ ചൈനയെ പിന്നിലാക്കാനുള്ള ജപ്പാന്റെ നീക്കം.

ഡൽഹി-മുംബൈ അതിവേഗ പാതയുടെ സാധ്യതാപഠനം നടത്തുന്നതിന് കഴിഞ്ഞമാസം ചൈനയ്ക്ക് കരാർ നൽകിയിരുന്നു. 1,200 കിലോമീറ്റർ ദൂരമാണ് പാതയ്ക്കുള്ളത്. സാധ്യതാപഠനം നടന്നുവരികയാണെങ്കിലും ഇതുവരെ ആരും വായ്പ വാഗ്ദാനംചെയ്തിട്ടില്ല. 1200 കിലോമീറ്റർ വരുന്ന ഈ പദ്ധതിക്ക് അഹ്മദാബാദ്-മുംബൈ പദ്ധതിയുടെ ഇരട്ടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP