Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ റോക്കറ്റ് പോലെ പറക്കുന്ന ട്രെയിനുകൾ ഇന്ത്യയിൽ വരുമെന്ന് ഉറപ്പായി; ഒരു ലക്ഷം കോടിയുടെ ആദ്യ പദ്ധതി ജപ്പാൻ കമ്പനിക്ക്; വികസനം കാക്കുന്നവർക്ക് ആവേശം

ഒടുവിൽ റോക്കറ്റ് പോലെ പറക്കുന്ന ട്രെയിനുകൾ ഇന്ത്യയിൽ വരുമെന്ന് ഉറപ്പായി; ഒരു ലക്ഷം കോടിയുടെ ആദ്യ പദ്ധതി ജപ്പാൻ കമ്പനിക്ക്; വികസനം കാക്കുന്നവർക്ക് ആവേശം

 ന്യൂഡൽഹി: ജപ്പാനിലും ചൈനയിലും യൂറോപ്പിലുമൊക്കെയുള്ള അതിവേഗ ട്രെയിനുകൾ ഇന്ത്യയിലും വരുന്നു. മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലാണ് ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിൻ സർീസ് തുടങ്ങുക. ഒരുലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് ബുധനാഴ്ച അംഗീകാരം നൽകി. ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമ്മിക്കാനുള്ള കരാർ ജപ്പാനുനൽകാനും തീരുമാനമായി.

ചൈനയെ മറികടന്നാണ് കരാർ ജപ്പാൻ സ്വന്തമാക്കിയത്. നാലുവർഷം മുമ്പ് ചൈനയിൽ നടന്ന ബുള്ളറ്റ് ട്രെയിൻ അപകടമാണ് ചൈനയുമായി കരാറിലേർപ്പെടേണ്ടെന്ന തീരുമാനത്തിന് പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയനുസരിച്ച് ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ജപ്പാൻ കൈമാറും. കൂടാതെ, ചെലവുകുറവാണെന്നതും കരാർ ജപ്പാനുതന്നെ നൽകാൻ കാരണമായി.

ഈയാഴ്ചയൊടുവിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിലെത്തുന്നുണ്ട്. അപ്പോൾ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജപ്പാനിലെ ഷിൻകാൻസെൻ സിസ്റ്റത്തിനാണ് നിർമ്മാണച്ചുമതല. നിറ്റി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പൻഗാറിയയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ പഠനം നടത്തിയിരുന്നു. ഷിൻകാൻസെൻ സിസ്റ്റത്തിന്റെ ബുള്ളറ്റ് ട്രെയിനുകൾ ഇതുവരെ അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് അവർ കണ്ടെത്തി. ഒരുമിനിറ്റിലേറെ യാത്ര വൈകിയിട്ടുമില്ല.

എന്നാൽ, ചൈനയിലെ വെൻചുവിൽ നാലുവർഷം മുമ്പുണ്ടായ ബുള്ളറ്റ് ട്രെയിൻ അപകടത്തിൽ 40 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പദ്ധതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചൈന. അവരുടെ സാങ്കേതികവിദ്യക്ക് ലോകമെങ്ങും അംഗീകാരം ലഭിക്കുന്നതിന് ഇന്ത്യയിലെ പദ്ധതി സഹായകരമാകുമെന്നാണ് ചൈന കരുതിയിരുന്നത്.

ഭാവിയൽ പദ്ധതിയുടെ 80 ശതമാനത്തോളം ഘടകങ്ങൾ ഇന്ത്യയിൽത്തന്നെ നിർമ്മിക്കുന്ന തരത്തിലാണ് ജപ്പാനുമായി കരാറിലേർപ്പെട്ടിട്ടുള്ളത്. ഇതിനുള്ള സാങ്കേതിക സഹായം ജപ്പാൻ നൽകും. 50 വർഷത്തെ കാലയളവിലേക്കാണ് വായ്പ അനുവദിക്കുന്നതും. 0.1 ശതമാനം പലിശയാണ് അതിന് ഈടാക്കുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ 18,000 കോടി രൂപയോളം ഭൂമി വിലയായി നൽകേണ്ടിവരുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP