Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങുകളിൽ ജയലളിത പങ്കെടുക്കില്ല

ചെന്നൈ: അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങുകളിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത പങ്കെടുത്തേക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബ്ദുൾ കലാമിനെ ബഹുമാനിക്കുന്നു. സംസ്‌കാര ചടങ്ങുകൾക്ക് പോകണമെന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്നും ജയലളിത അറിയിച്ചു.

ധനകാര്യമന്ത്രി ഒ പനീർശെൽവം, വൈദ്യുതി മന്ത്രി നാഥം ആർ വിശ്വനാഥൻ തുടങ്ങി തമിഴ്‌നാട്ടിലെ മന്ത്രിമാരും മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ളവരും ചടങ്ങുകളിൽ പങ്കെടുക്കും. കലാമിനോടുള്ള ആദരസൂചകമായി നാളെ തമിഴ്‌നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP