Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലയളിതയെ ആശുപത്രിയിലാക്കിയത് ഹൃദയത്തിന്റെ പ്രശ്‌നവുമായി; ചികിത്സയ്കക്കിടയിൽ ശ്വാസകോശത്തിലേക്ക് രോഗം പടർന്നു; പ്രമേഹവും സ്‌ട്രോക്കും ഹൈപ്പർടെൻഷനും ഒരുമിച്ചെത്തിയ്പപോൾ മരണം സംഭവിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് അപ്പോളോ ഡോക്ടർമാർ

ജലയളിതയെ ആശുപത്രിയിലാക്കിയത് ഹൃദയത്തിന്റെ പ്രശ്‌നവുമായി; ചികിത്സയ്കക്കിടയിൽ ശ്വാസകോശത്തിലേക്ക് രോഗം പടർന്നു; പ്രമേഹവും സ്‌ട്രോക്കും ഹൈപ്പർടെൻഷനും ഒരുമിച്ചെത്തിയ്പപോൾ മരണം സംഭവിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് അപ്പോളോ ഡോക്ടർമാർ

സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നിപ്പിച്ചശേഷം പെട്ടെന്നെന്താണ് ജയലളിതയ്ക്ക് സംഭവിച്ചത്? ഞായറാഴ്ച ഹൃദയസ്തംഭനമുണ്ടായെന്നും പിന്നീട് ജീവൻ നിലനിർത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നുമാണ് എല്ലാവർക്കുമറിയുന്ന കാര്യം. ഏതാനും ദിവസങ്ങൾക്കകം വീട്ടിലേക്ക് മടങ്ങാനാകുമെന്ന് കരുതിയിരിക്കെയാണ് ജയലളിതയെ മരണം കീഴടക്കിയത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന ചോദ്യം ബാക്കിവച്ചുകൊണ്ടാണ് ജയലളിത ലോകത്തോട് വിടപറഞ്ഞത്.

സെപ്റ്റംബർ 22-നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്നുമുതൽ അവരുടെ രോഗവിവരത്തെക്കുറിച്ച് ദുരൂഹത നിലനിന്നിരുന്നു. ഇടയ്ക്കിടക്കുവരുന്ന മെഡിക്കൽ ബുള്ളറ്റിനുകളും യാതൊന്നും പുറത്തുവിട്ടില്ല. വൃക്കകൾ തകരാറിലാണെന്നും കരൾരോഗമാണെന്നുമൊക്കെയുള്ള പലതരം അഭ്യൂഹങ്ങൾ പരന്നു. അമിതമായി വേദനാസംഹാരികൾ കഴിച്ചതാണ് കുഴപ്പമായതെന്നുപോലും വാർത്തകൾ വന്നു. ഇതിലെന്താണ് യാഥാർഥ്യമെന്നുമാത്രം പുറം ലോകമറിഞ്ഞില്ല.

ന്യുമോണിയയായിരുന്നു ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അവർക്കുണ്ടായിരുന്ന അസുഖം. ഒപ്പം ഹൃദ്രോഗവും ശ്വാസതടസ്സവും അലട്ടിയിരുന്നു. പ്രമേഹ രോഗിയായിരുന്ന ജയലളിതയ്ക്ക് തണുപ്പുകാലത്ത് ബ്രോങ്കൈറ്റിസും വന്നിരുന്നു. അപ്പോളോയ്ക്ക് പുറമെ, എയിംസിലെയും ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെയും സ്‌പെഷലിസ്റ്റുകളും ജയയെ ചികിത്സിക്കാനെത്തി. ലോകത്ത് ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സ തന്നെയാണ് അവർക്ക് നൽകിയത്..

അപ്പോളോയിൽ പ്രവേശിക്കുമ്പോൾ ജയലളിതയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നു. പിന്നീട് ശ്വാസകോശത്തിൽ അണുബാധയായി. ഇതിന് രണ്ടും ചികിത്സിക്കുകയും പതുക്കെ സുഖപ്പെടുകയും ചെയ്തു. ഭക്ഷണം കഴിക്കാനും മെല്ലെ നടക്കാനും തുടങ്ങി. ഏതാനും ദിവസങ്ങൾക്കകം വീട്ടിലേക്ക് പോകാമെന്ന് കരുതിയിരിക്കെയാണ് ഞായറാഴ്ച കടുത്ത ഹൃദയസ്തംഭനമുണ്ടായത്. എക്‌മോ മെഷിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും ഗുരുതരാവസ്ഥയെ മറികടക്കാൻ ജയലളിതയ്ക്കായില്ല. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് ഡോക്ടർമാരുടെ പോലും പ്രതീക്ഷ തകർത്ത് അവരുടെ ജീവനപഹരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP