Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയ്ക്കുവേണ്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; ജീവനൊടുക്കിയവർക്കും ആത്മഹത്യാശ്രമത്തിൽ പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് പുരട്ചി തലൈവി

അമ്മയ്ക്കുവേണ്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; ജീവനൊടുക്കിയവർക്കും ആത്മഹത്യാശ്രമത്തിൽ പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് പുരട്ചി തലൈവി

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയെ ജയിലിൽ അടച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവർക്ക് ധനസഹായം നൽകുമെന്ന് പ്രഖ്യാപനം. ജയലളിത തന്നെയാണ് എഐഎഡിഎംകെയുടെ തീരുമാനമായി ഇക്കാര്യം പ്രഖ്യാപിച്ചത്.

മരണപ്പെട്ടവരുടെ കുടംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതവും ആത്മഹത്യാ ശ്രമത്തിനിടെയും പ്രതിഷേധ പ്രകടനത്തിനിടെയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് ധനസഹായം. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ അറസ്റ്റുചെയ്തതു മുതൽ ശക്തമായ പ്രതിഷേധമാണ് അനുയായികൾ തമിഴ്‌നാട്ടിൽ അഴിച്ചുവിട്ടത്.

അറസ്റ്റിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പതിനാറുപേരാണ് ജയലളിതയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജീവനൊടുക്കിയത്. ഇവരിൽ വിദ്യാർത്ഥിനികൾ അടക്കം ആറോളം പേർ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണ്. ആകെ 193 ആത്മഹത്യാശ്രമങ്ങളാണ് തമിഴ്‌നാട്ടിൽ നടന്നതെന്നാണ് സർക്കാർ റിപ്പോർട്ടുകൾ. അറസ്റ്റിനെ തുടർന്ന് നിരവധി പേർ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP