Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ കുറ്റ വിമുക്തമാക്കിയതിന് സ്റ്റേ ഇല്ല; കർണ്ണാടകയുടെ അപ്പീലിൽ വിശദവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ കുറ്റ വിമുക്തമാക്കിയതിന് സ്റ്റേ ഇല്ല; കർണ്ണാടകയുടെ അപ്പീലിൽ വിശദവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയത് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. അതേസമയം കർണ്ണാടക സർക്കാർ നൽകിയ അപ്പീലിൽ ജയലളിതയ്ക്ക് കോടതി നോട്ടീസ് അയച്ചു.

ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെ ചോദ്യം ചെയ്തു കർണാടക സർക്കാരിന്റേതടക്കമുള്ള ഹർജികളിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ വിശദമായ വാദം കേൾക്കാമെന്നും ജസ്റ്റിസ് പി.സി.ഘോസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് തീരുമാനിച്ചു. ഹൈക്കോടതി തീരുമാനം സ്‌റ്റേ ചെയ്തിരുന്നുവെങ്കിൽ ജയലളിതയ്ക്ക് വീണ്ടും ജയിലിൽ പോകേണ്ട സാഹചര്യം പോലും ഉണ്ടാകുമായിരുന്നു. ഇതിനൊപ്പം മുഖ്യമന്ത്രി പദത്തിന് തുടരുന്നതിനും തടസ്സമാകുമായിരുന്നു.

കേസിൽ. ജയലളിതയെ നാലു വർഷം തടവിനും നൂറ് കോടി രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. എന്നാൽ, കർണാടക ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജയലളിതയുടെ ആസ്തി കണക്കാക്കിയത് തെറ്റായ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജയയുടെ സ്വത്ത് സന്പാദ്യം 34.5 ശതമാനം ആണെന്നും സന്പാദ്യം 66.5 കോടി രൂപയാണെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ, ഹൈക്കോടതി കണ്ടെത്തിയത് ഇത് യഥാക്രമം 8.12 ശതമാനവും 2.82 കോടിയുടെ ആസ്തിയാണെന്നുമായിരുന്നു. ജയലളിതയെ കൂടാതെ തോഴി വി.എൻ.ശശികല, ജയയുടെ വളർത്തു മകൻ വി.എൻ.സുധാകരൻ, ഇളവരശി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP