Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പനീർസെൽവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമ്മയുടെ രക്തസമ്മർദ്ദം ഉയർന്നു; ഇസഡ് കാറ്റഗറി സുരക്ഷക്കാർ പിൻവാങ്ങി; ജയിൽ വസ്ത്രം അണിഞ്ഞ് ജയലളിത

പനീർസെൽവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമ്മയുടെ രക്തസമ്മർദ്ദം ഉയർന്നു; ഇസഡ് കാറ്റഗറി സുരക്ഷക്കാർ പിൻവാങ്ങി; ജയിൽ വസ്ത്രം അണിഞ്ഞ് ജയലളിത

ബാംഗ്‌ളൂർ: പൊട്ടികരഞ്ഞുകൊണ്ടാണ് ജയലളിതയുടെ പിൻഗാമിയായ പനീർ സെൽവം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സഹമന്ത്രിമാരും വിങ്ങിപ്പൊട്ടി. അമ്മ ജയിലിനുള്ളിൽ കഴിയുമ്പോൾ അധികാരമേൽക്കേണ്ട ദുർഗതിയാണ് അവരെ ദുഖിപ്പിച്ചിച്ചത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തിന്റെ പ്രതീകമായ ജയലളിത ഈ സമയത്ത് കടുത്ത സമ്മർദ്ദത്തിലായിരുന്നു. ആരോഗ്യ സ്ഥിതിയിലും ഇത് പ്രതിഫലിച്ചു. ദസറാ അവധി ദിനമായതിനാൽ ജയിലിലടച്ചുടൻ ജാമ്യാപേക്ഷ നൽകി പുറത്തിറങ്ങാൻ കഴിഞ്ഞുമില്ല. പക്ഷേ വി.ഐപി തടവുകാരിക്ക് ടെലിവിഷൻ അടക്കമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പനീർസെൽവത്തിന്റെ സത്യപ്രതിജ്ഞ ടിവിയിൽ കാണാനുമായി.

ചെന്നൈയിൽ പുതിയ മുഖ്യമന്ത്രിയായി പനീർശെൽവം ചുമതലയേറ്റ ശേഷം രക്താദിമർദ്ദവുണ്ടാവുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്തതോടെ അവരെ അടിയന്തിരമായി ജയിൽ ആശുപത്രിയിലേക്ക് മാറ്റി. ജയലളിതയെ ചികിത്സിക്കുന്നതിനായി ബാംഗ്‌ളൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നാലുമുറികൾ ഒരുക്കുക വരെയുണ്ടായി. എന്നാൽ ജയിൽ ഐ. ജിയുടെ അനുമതി ലഭിക്കാതിരുന്നതിനാൽ അതുണ്ടായില്ല. പിന്നീട് കുടുംബ ഡോക്ടറായ അപ്പോളോ ആശുപത്രിയിലെ ഡോ. ശാന്താറാമിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി പരിശോധന നടത്തി.

ജയിലിൽ രണ്ടുദിനം പിന്നിട്ട ജയലളിതയ്ക്ക് ഇന്നലെ ജയിൽ വേഷം നൽകി. അവരുടെ എസ്‌പി.ജി സുരക്ഷാ സംവിധാനവും ഇന്നലെ നീക്കി .പ്രത്യേക ജയിൽ ഉദ്യോഗസ്ഥർക്കാണ് സുരക്ഷാ ചുമതല. രാവിലെയുള്ള പതിവ് നടത്തത്തിനുശേഷം പഞ്ചസാരയില്ലാത്ത ചായയും പൊങ്കലും ഇഡ്ഡലിയും പ്രഭാതഭക്ഷണമായി കഴിച്ചു. പത്രവായനയ്ക്ക് ശേഷം അല്പം വിശ്രമം. പിന്നീടായിരുന്നു സത്യപ്രതിജ്ഞ ടിവിയിൽ കണ്ടത്. പനീർശെൽവം മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന തിരക്കിലായിരുന്നതിനാൽ ഇന്നലെ മുൻ ചീഫ് സെക്രട്ടറി ഷീലയാണ് ജയിലിന് പുറത്ത് ജയലളിതയുടെ സഹായത്തിനായി എത്തിയത്. രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് പഴങ്ങളുമാണ് ജയലളിത കഴിച്ചത്.

എല്ലാ സൗകര്യങ്ങളും ജയിലിൽ ജയലളിതയ്ക്കായി അധികൃതർ ഒരുക്കിയിട്ടുണ്ട്. സെല്ലിലെ മോശമായ ടൈൽസ് മാറ്റി പുതിയത് പാകി. ഇതോടൊപ്പം സെല്ലിനുള്ളിലേക്ക് പുറത്ത് നിന്നുള്ളവർ കാണാതിരിക്കാൻ കർട്ടണും ഇട്ടു. അത്യാവശ്യത്തിന് വിളിക്കാൻ ഫോൺ സൗകര്യവും നൽകിയിട്ടുണ്ട്. എൽ.സി.ഡി. ടെലിവിഷൻ, എയർകണ്ടീഷൻ അടക്കമുള്ള സൗകര്യങ്ങളെല്ലാം സെല്ലിൽ ഒരുക്കിയിട്ടുണ്ട്. മരുന്ന് എടുത്ത് നൽകുന്നതിന് ശശികലയെ തന്നോടൊപ്പം നിർത്തണമെന്ന ആവശ്യം അനുവദിച്ചു.

ജയലളിതയെ പരിശോധിക്കാൻ ജയിലിലെ മെഡിക്കൽ സംഘം 24 മണിക്കൂറും തയ്യാറാണ്. പരപ്പന അഗ്രഹാര ജയിലിലെ ഡോക്ടർമാരുടെ പ്രത്യേക സംഘംതന്നെ ഇതിനായുണ്ട്. ഇതോടൊപ്പം സന്ദർശകരായി എത്തുന്നവരുമായി സംസാരിക്കാനുള്ള അവസരവും ജയിലധികൃതർ ഒരുക്കിയിട്ടുണ്ട്. അസുഖം കാരണം സന്ദർശകരെ കാണാൻ ജയലളിത തിങ്കളാഴ്ച താത്പര്യം കാണിച്ചില്ല. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് നടൻ ശരത് കുമാറും രാജ്യസഭാ എം.പി. ശശികല പുഷ്പയും എത്തിയപ്പോൾ അവരുമായി ജയലളിത സംസാരിക്കുകയും ചെയ്തു.

സുരക്ഷയുടെ ഭാഗമായി ഉന്നത പരുഷ ഉദ്യോഗസ്ഥർ സെല്ലിന് മുന്നിൽ പരിശോധനയ്‌ക്കെത്തുന്നതിൽ ജയലളിത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് മൈസൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.സി. ദിവ്യശ്രീയെ ഡെപ്യൂട്ടേഷനിൽ പരപ്പന അഗ്രഹാര ജയിലിൽ നിയോഗിച്ചു. ജയിൽ എ.ഡി.ജി.പി. നേരിട്ടാണ് സുരക്ഷയ്ക്ക് മേൽനേട്ടം വഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP