Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണ ശ്രമത്തിൽ രണ്ട് മലയാളികൾ പിടിയിൽ; മോഷണശ്രമം നടത്തിയത് കാവൽക്കാരനെ കുത്തിക്കൊന്നശേഷം; പ്രതികളുടെ പേര് പുറത്തുവിടാതെ തമിഴ്‌നാട് പൊലീസ്

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണ ശ്രമത്തിൽ രണ്ട് മലയാളികൾ പിടിയിൽ; മോഷണശ്രമം നടത്തിയത് കാവൽക്കാരനെ കുത്തിക്കൊന്നശേഷം; പ്രതികളുടെ പേര് പുറത്തുവിടാതെ തമിഴ്‌നാട് പൊലീസ്

കോയമ്പത്തൂർ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിന്റെ കാവൽക്കാരനെ കുത്തിക്കൊന്ന് മോഷണത്തിന് ശ്രമിച്ച കേസിൽ രണ്ട് മലയാളികൾ പിടിയിൽ.ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. കേരളത്തിൽ നിന്നാണ് ഇവർ പിടിയിലായത്.

തിങ്കളാഴ്ച പുലർെച്ച രണ്ടുമണിയോടെയാണ് മോഷണ ശ്രമമുണ്ടായത്. കാവൽക്കാരനായ നേപ്പാൾസ്വദേശി ഓം ബഹദൂറിനെ കുത്തിക്കൊന്ന സംഘം മറ്റൊരു കാവൽക്കാരനായ കിഷൻ ബഹദൂറിനെയും ആക്രമിച്ചിരുന്നു. എന്നാൽ കിഷൻ ബഹാദൂറിന് മോഷണ സംഘവുമായി ബന്ധമുണ്ടെന്നും ഇയാളുടെ പരിക്കുകൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സ്വയം ചെയ്തതാണെന്നാണ് പൊലീസ് ഭാഷ്യം.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സംഘത്തിൽ പത്തോളം പേരുണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും.
ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയിൽ മോഷണ സംഘം കയറിയിരുന്നു.എന്നാൽ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് 5000 ചതുരശ്രയടിയിൽ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാട്ടിലെത്തി വിശ്രമിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയായ കാലത്ത് ജയലളിത എത്തിയാൽ ഭരണസിരാകേന്ദ്രവും കോടനാടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസിൽ സുപ്രീംകോടതി വിധിപ്രകാരം കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP