Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴനനഞ്ഞും വെയിൽകാഞ്ഞും ആരാധകർ ജയാമ്മയ്ക്ക് കാവൽ നിൽക്കുന്നു; മുഖ്യമന്ത്രിക്കസേര പൂവിട്ട് പൂജിച്ച് മന്ത്രിസഭയും; ജയലളിത നാടുഭരിക്കുന്നത് ഇങ്ങനെ

മഴനനഞ്ഞും വെയിൽകാഞ്ഞും ആരാധകർ ജയാമ്മയ്ക്ക് കാവൽ നിൽക്കുന്നു; മുഖ്യമന്ത്രിക്കസേര പൂവിട്ട് പൂജിച്ച് മന്ത്രിസഭയും; ജയലളിത നാടുഭരിക്കുന്നത് ഇങ്ങനെ

നിയൊരു കോടതിക്കും അമ്മയെ വിട്ടുകൊടുക്കാൻ അവർ തയ്യാറല്ല. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് മോചിതയായി പോയസ് ഗാർഡനിൽ തിരിച്ചെത്തിയ ജയലളിതയ്ക്ക് കാവൽ നിൽക്കുകയാണ് അവർ. കനത്ത മഴയോ വെയിലോ ഒന്നും അവർക്ക് പ്രശ്‌നമല്ല. തമിഴകത്തേയ്ക്ക് തിരിച്ചെത്തിയ ജയലളിതയെ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ ഉറപ്പിച്ച് പറയുന്നു.

ജയലളിതയ്ക്ക് അധികാരം നഷ്ടമായെങ്കിലും, അവരുടെ സ്ഥാനത്തിന് തെല്ലും പോറലേറ്റിട്ടില്ല. മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടുകൊണ്ടാണ് ഒ.പനീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രവർത്തനം. അധികാരമൊഴിഞ്ഞെങ്കിലും ജയലളിതയുടെ വാക്കുകൾ തന്നെയാണ് തമിഴ്‌നാടിനെ നിയന്ത്രിക്കുന്നത്. തലൈവിയുടെ വാക്കുകൾക്കായി മന്ത്രിസഭ കാത്തുനിൽക്കുന്നു.

ജയിൽ മോചിതയായി നാട്ടിലേക്ക് തിരിച്ചെത്തിയ ജയലളിതയ്ക്ക് ആരാധകർ ഗംഭീരമായ വരവേൽപ്പാണ് നൽകിയത്. അതിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ രാഷ്ട്രീയ ജീവിതം നശിപ്പിച്ച എതിരാളികൾക്കുനേരെ ശക്തമായ രീതിയിൽ അവർ പ്രതികരിക്കുകയും ചെയ്തു. നരകത്തീയിൽനിന്ന് നീന്തിക്കയറിയാണ് താൻ നിങ്ങൾക്കരികിലേക്ക് എത്തിയതെന്ന് ജയലളിത അനുയായികളോട് പറഞ്ഞു.

'രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ, പൊതുജനസേവനത്തിനായി ഉഴിഞ്ഞുവച്ചതാണ് എന്റെ ജീവിതം'- എന്നാൽ, രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് തന്നെ കേസ്സിൽക്കുടുക്കുകയും അധികാരത്തിൽനിന്ന് അകറ്റിനിർത്തുകയും ചെയ്തതെന്നും ജയലളിത വിശദീകരിച്ചു. എന്നാൽ, ഈ വെല്ലുവിളികൾ അനായാസം മറികടക്കുമെന്നും അവർ ഉറപ്പുനൽകി. 'ജീവിതത്തിലുടനീളം ഇത്തരം വെല്ലുവിളികളിലൂടെയാണ് ഞാൻ കടന്നുവന്നത്. അതിനെയെല്ലാം വിജയകരമായി അതിജീവിക്കാനായി. തമിഴ്‌നാട് ജനതയുടെ സ്‌നേഹവും പിന്തുണയും കൂടെയുള്ളപ്പോൾ തന്റെ മനസ്സ് ഒരിക്കലും തകരില്ല' ജയലളിത തന്റെ പ്രസ്താവനയിൽ പറഞ്ഞു.

തന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മനംനൊന്ത് 193 പേരാണ് ജീവൻ ഹോമിച്ചത്. മൂന്നുപേർ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരെയെല്ലാം താൻ ഹൃദയത്തിൽ ചേർത്തുവെക്കുന്നതായി ജയലളിത പറഞ്ഞു. ജയലളിത ജയിലിലായശേഷം മരിച്ച 193 പ്രവർത്തകരുടെ പട്ടിക പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ 139 പേർ ജയലളിത ശിക്ഷിക്കപ്പെട്ട വാർത്തയറിഞ്ഞ് ഹൃദയസ്തംഭനമുണ്ടായാണ് മരിച്ചത്. ശേഷിച്ചവർ ആത്മഹത്യ ചെയ്യുകയും ചെയ്തു. ആരാധകരോട് കടുത്ത നടപടികൾക്ക് മുതിരരുതെന്ന് അഭ്യർത്ഥിച്ച ജയലളിത, മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായ മൂന്നുപേർക്ക് 50,000 രൂപ വീതവും നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP