Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയലളിതയോട് കരുണ കാണിച്ച് ഇൻകം ടാക്‌സുകാർ; പിഴയടച്ചാൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം; അവസാനിക്കുന്നത് 18 വർഷം വലിച്ചുനീട്ടിയ കേസ്

ജയലളിതയോട് കരുണ കാണിച്ച് ഇൻകം ടാക്‌സുകാർ; പിഴയടച്ചാൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം; അവസാനിക്കുന്നത് 18 വർഷം വലിച്ചുനീട്ടിയ കേസ്

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ 18 വർഷത്തോളം അലോസരപ്പെടുത്തിയ ആദായ നികുതി കേസ് പിൻവലിക്കാനുള്ള സാഹചര്യം ഉണർന്നു. പിഴയടച്ചാൽ കേസ് പിൻവലിക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ജയലളിതയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. കേസ് പിൻവലിക്കാവുന്നതാണെന്ന നിയമോപദേശം ബോർഡിന് കേന്ദ്ര നിയമമന്ത്രാലയത്തിൽനിന്ന് ലഭിച്ചുകഴിഞ്ഞു.

മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ കേസ് പിൻവലിക്കാവുന്നതാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. നിയമത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽനിന്നാവണം കേസ് ഒത്തുതീർപ്പാക്കേണ്ടത്. പലിശ സഹിതം പ്രതിയിൽനിന്ന് പിഴ ഈടാക്കിയിരിക്കണം. ബോർഡിന് ചെലവായ കോടതിച്ചെലവുകളും പ്രതി വഹിക്കണം.

1992-93, 1993-94 കാലയളവിൽ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ ജയലളിതയും കൂട്ടുകാരി ശശികലയും വീഴ്ചവരുത്തിയെന്നതാണ് കേസ്. 1996-ലാണ് കേസ് ഫയൽ ചെയ്തത്. പലതവണ മാറ്റിവച്ച കേസ് ഒടുവിൽ സുപ്രീം കോടതിയിലെത്തി. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയിലേക്ക് മാറ്റിയ കേസ് നാലുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

കഴിഞ്ഞ 18 വർഷത്തിനിടെ, നൂറിലേറെത്തവണയാണ് കേസ്സുകൾ മാറ്റിവച്ചത്. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കയറിയിറങ്ങിയ കേസ് ഒടുവിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാമെന്ന അപേക്ഷ ജയലളിതയുടെ അഭിഭാഷകർ നടത്തുകയായിരുന്നു. എഗ്മൂറിലെ ഇക്കണോമിക് ഒഫൻസസ് കോർട്ട് കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബോർഡിന്റെ തീരുമാനം കോടതിയെ അറിയിക്കുന്നതോടെ, വിചാരണ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP