Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവധിക്കാല കോടതി ഇന്നു ജാമ്യഹർജി പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ജയലളിത; അമ്മയുടെ ദുര്യോഗത്തിൽ മനംനൊന്ത് ആത്മാഹുതി ചെയ്തവരുടെ എണ്ണം 16 ആയി

അവധിക്കാല കോടതി ഇന്നു ജാമ്യഹർജി പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ജയലളിത; അമ്മയുടെ ദുര്യോഗത്തിൽ മനംനൊന്ത് ആത്മാഹുതി ചെയ്തവരുടെ എണ്ണം 16 ആയി

ബാംഗ്‌ളൂർ: അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നൽകിയ ജാമ്യഹർജി കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ രാംജത് മലാനിയാണ് ജയലളിതയ്ക്കായി കർണാടക ഹൈക്കോടതിയിൽ ഹാജരാകുന്നത്. ഇതിനായി ബാഗ്ലൂരിലെത്തിയ ജത്മലാനിയും സംഘവും എ.ഐ.എ.ഡി.എം.കെ നേതാക്കളുമായും മുൻ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണനുയുമായും ചർച്ച നടത്തി. ജയിലിലെത്തി ജയലളിതയെയും കണ്ടു.

അടിയന്തര പ്രാധാന്യമുള്ളവ മാത്രം പരിഗണിക്കുന്ന അവധിക്കാല ബെഞ്ചിൽ ജാമ്യഹർജി പരിഗണിക്കുമോ എന്നുറപ്പില്ല. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസാണിത് തീരുമാനം എടുക്കേണ്ടത്്. അവധിക്കാല ബഞ്ച് ഹർജി പരിഗണിച്ചില്ലെങ്കിൽ ദസറ അവധി കഴിയുന്ന ഒക്ടോബർ ആറുവരെ ജയലളിതയ്ക്ക് ജയിലിൽ കാത്തിരിക്കേണ്ടിവരും.പ്രായാധിക്യവും ആരോഗ്യകാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടുന്നത്.

ശിക്ഷ കൂടിപ്പോയെന്ന പരാതിയും 900 പേജോളം വരുന്ന ഹർജിയിൽ ഉന്നയിക്കും. ജാമ്യം നേടുക, ബാംഗ്‌ളൂർ പ്രത്യേക കോടതി വിധി റദ്ദാക്കിക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്യുക, കേസിന്റെ തുടർ നടപടികൾ തമിഴ്‌നാട്ടിലേക്ക് മാറ്റുക തുടങ്ങിയ നിയമപോരാട്ടത്തിനാണ് രാംജത് മലാനി തയ്യാറെടുക്കുന്നത് . കേസിനാസ്പദമായ കാര്യങ്ങൾ നടന്നത് തമിഴ്‌നാട്ടിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പക്ഷേ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും.

അതിനിടെ ജയലളിതയെ ജയിലലടച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം പതിനാറായി. ആറോളം പേർ ആത്മഹത്യ ചെയ്തപ്പോൾ കോടതി വിധിയിൽ മനം നൊന്ത് പത്ത് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. മൂന്ന് പേർ തൂങ്ങി മരിക്കുകയായിരുന്നു. ഒരു എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ ബസിന് മുമ്പിൽ ചാടിയും, ഒരാൾ വിഷം കഴിച്ചും, മറ്റൊരാൾ ശരീരത്തിൽ തീ കൊളുത്തിയുമാണ് മരിച്ചത്. കൂടാതെ തിരുപ്പൂരിൽ മറ്റൊരു അനുഭാവി തന്റെ ചെറുവിരൽ അറത്തുമാറ്റിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച +2 വിദ്യാർത്ഥി ഉൾപ്പടെ രണ്ട് പേരെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ ചികിൽസയിലാണ്. പതിനെട്ട് വർഷം മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ കണക്കിൽപ്പെടാതെ 66 കോടി രൂപ സമ്പാദിച്ചുവെന്ന കേസിൽ ശനിയാഴ്ചയാണ് ജയലളിതയെയും മറ്റ് മൂന്ന് പേരെയും നാലുവർഷം തടവിനും നൂറ് കോടി രൂപ പിഴയൊടുക്കാനും ബാംഗ്‌ളൂരിലെ പ്രത്യേക കോടതി ശിക്ഷിച്ചത്. ജയലളിത ഇപ്പോൾ ബാംഗ്‌ളൂർ സെൻട്രൽ ജയിലിൽ തടവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP