Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യേശുക്രിസ്തു ശിവനെ ആരാധിച്ചിരുന്ന തമിഴ് ഹിന്ദുവായിരുന്നു; ആർഎസ്എസ് നേതാവിന്റെ പുസ്തകം പ്രചരിപ്പിക്കാനുള്ള ശ്രമത്തിൽ സംഘപരിവാറും

യേശുക്രിസ്തു ശിവനെ ആരാധിച്ചിരുന്ന തമിഴ് ഹിന്ദുവായിരുന്നു; ആർഎസ്എസ് നേതാവിന്റെ പുസ്തകം പ്രചരിപ്പിക്കാനുള്ള ശ്രമത്തിൽ സംഘപരിവാറും

മുംബൈ: യേശുക്രിസ്തു കാശ്മീരിൽ എത്തി ജീവിച്ചിരുന്നുവെന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. ഇതേച്ചൊല്ലി സംവാദങ്ങളും ധാരാളം നടന്നു. ഇപ്പോഴിതാ യേശുക്രിസ്തു ഹിന്ദുവായിരുന്നു എന്ന വാദവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുന്നു. യേശു പരമശിവനെ ആരാധിച്ചിരുന്ന തമിഴ് ഹിന്ദുമായിരുന്നു എന്നാണ് ആർഎസ്എസ് നേതാവിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നത്.

ആർ.എസ്.എസ് സ്ഥാപകനായ വി.ഡി സവർക്കറിന്റെ സഹോദരൻ ഗണേശ് ദാമോദർ സവർക്കറുടെ പുസ്തകത്തിലാണ് അവകാശവാദം. 1946ൽ പ്രസിദ്ധീകരിച്ച പുസ്തകം മുംബൈയിലെ തീവ്ര വലത് സംഘടന വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ക്രൈസ്റ്റ് പരിചൈ എന്ന പേരിൽ എഴുതിയ പുസ്തകത്തിലാണ് അവകാശവാദം. ക്രിസ്തു വിശ്വകർമ ബ്രാഹ്മണനായിരുന്നുവെന്നും ക്രിസ്റ്റിയാനിറ്റി ഹിന്ദുയിസത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും പുസ്തകം അവകാശപ്പെടുന്നു.

മറാത്തി ഭാഷയിൽ എഴുതിയ പുസ്തകം സ്വതന്ത്രവീർ സവർക്കർ രാഷ്ട്രീയ സ്മാരക് എന്ന സംഘടനയാണ് വീണ്ടും പുസ്തകം വിപണിയിലിറക്കുന്നത്. യേശുക്രിസ്തു തമിഴ് ഹിന്ദുവാണെന്ന് അവകാശപ്പെടുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജന്മസ്ഥലം എവിടെയാണെന്ന് വ്യക്തമാക്കുന്നില്ല. ഇന്നത്തെ ഫലസ്തീനും അറബ് നാടുകളും ഹൈന്ദവ പ്രദേശങ്ങളായിരുന്നെന്നും ക്രിസ്തു അവിടെ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തുവെന്നും പുസ്തകം അവകാശപ്പെടുന്നു. ക്രിസ്തു തമിഴ് ബ്രാഹ്മണാണെന്ന് സ്ഥാപിക്കാൻ പുസ്തകം നിരത്തുന്ന കാര്യങ്ങൾ ഇവ. ക്രിസ്തുവിന്റെ യഥാർത്ഥ പേര് കെശാരോ കൃഷ്ണ എന്നായിരുന്നു.

അദ്ദേഹത്തിന്റെ മാതൃഭാഷ തമിഴ് ആയിരിക്കുന്നു. ക്രിസ്തുവിന്റെ നിറം കറുപ്പായിരുന്നു. ക്രിസ്തു പന്ത്രണ്ടാം വയസിൽ ബ്രാഹ്മണ ആചാരം പ്രകാരം ഉപനയനം ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്റെ മാതാപിതാക്കൾ ഇന്ത്യൻ ശൈലിയിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ക്രിസ്തു അവസാനകാലം ചെലവഴിച്ചത് ഹിമാലയത്തിലാണെന്നും പുസ്തകം അവകാശപ്പെടുന്നു. ക്രിസ്തു കശ്മീരിൽ ആശ്രമം സ്ഥാപിച്ച് ശിവനെ ആരാധിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. 49ാം വയസിൽ ക്രിസ്തു സമാധിയായി എന്നും പുസ്തകം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP