Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഝാർഖണ്ഡിൽ ആക്റ്റീവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; പീഡിപ്പിക്കപ്പെട്ടത് മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം കളിച്ചവർ; പ്രതികൾ പീഡനം വീഡിയോയിൽ പകർത്തി: ഉത്തരേന്ത്യയിൽ നിന്ന് രാജ്യത്തെ നടുക്കിയ മറ്റൊരു പൈശാചികത കൂടി

ഝാർഖണ്ഡിൽ ആക്റ്റീവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; പീഡിപ്പിക്കപ്പെട്ടത് മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം കളിച്ചവർ; പ്രതികൾ പീഡനം വീഡിയോയിൽ പകർത്തി: ഉത്തരേന്ത്യയിൽ നിന്ന് രാജ്യത്തെ നടുക്കിയ മറ്റൊരു പൈശാചികത കൂടി

റാഞ്ചി: ആൾക്കൂട്ട കൊലപാതകങ്ങളും ദുരഭിമാനഹത്യകളും കൂട്ടമാനഭംഗങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയിൽ നാടിനെ നാണം കെടുത്തുന്ന ഒരു വാർത്തകൂടി. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരിക്കെ ഝാർഖണ്ഡിലെ ഖുന്തി ജില്ലയിൽ അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു.

ആർ.സി മിഷൻ സ്‌കൂളിൽ നാടകം കളിക്കുകയായിരുന്ന ഇവരെ അക്രമികൾ തോക്കുചൂണ്ടിക്കാറിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.പരാതി നൽകാതിരിക്കാനായി പ്രതികൾ പീഡനം വീഡിയോയിൽ പകർത്തിയെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ പ്രതികൾ വെറുതെ വിട്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഝാർഖണ്ഡിൽ ചില ആദിവാസി വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പഥാൽഗഡി സംവിധാനത്തിൽ പ്രവർത്തിക്കുന്നവരാണ് അക്രമികളെന്ന് പൊലീസ് സംശയിക്കുന്നു. തങ്ങളുടെ ഗ്രാമസഭയെ പരമാധികാര സമിതിയായി കാണുന്ന ഇവർ സർക്കാരിനെ അംഗീകരിക്കുന്നില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP