Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക ചുവയോടെ സംസാരവും പെരുമാറ്റവും; ജെഎൻയുവിൽ വീണ്ടും അദ്ധ്യാപകനെതിരെ പീഡനാരോപണവുമായി വിദ്യാർത്ഥിനി

ലൈംഗിക ചുവയോടെ സംസാരവും പെരുമാറ്റവും; ജെഎൻയുവിൽ വീണ്ടും അദ്ധ്യാപകനെതിരെ പീഡനാരോപണവുമായി വിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെ.എൻ.യുവിൽ അദ്ധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനി രംഗത്തെത്തി. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ 

പ്രൊഫസർക്കെതിരെയാണ് ശനിയാഴ്ച പരാതിയുമായി വിദ്യാർത്ഥി പൊലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് അദ്ധ്യാപകനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയോട് അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയതെന്ന് ഡൽഹി വസന്ത് കുഞ്ജ് സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു. ഇയാൾക്കെതിരെ ഐ.പി.സി 354ാം വകുപ്പ് പ്രാകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം. അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് സർവ്വകലാശാലക്ക് യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ മാത്രമേ നടപടി സ്വീകരിക്കാനാവുമെന്ന് ജെ.എൻ.യു രജിസ്ട്രാർ പ്രമോദ് കുമാർ് പറഞ്ഞു.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലൈഫ് സയൻസസ് വിഭാഗത്തിലെ പ്രാെഫസർ അതുൽ ജോഹ്രിക്കെതിരെയും വിദ്യാർത്ഥിനികൾ ലൈംഗികപീഡന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP