Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമ്പസുകളെ നിലയ്ക്കു നിർത്താൻ ഉറപ്പിച്ചു കേന്ദ്രസർക്കാർ; ജെഎൻയുവിലേത് ഗുരുതര രാജ്യദ്രോഹമെന്ന് പൊലീസ്; ദേശദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ എൻഐഎ അന്വേഷണവും: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം കലാപ കലുഷിതമാകുന്നു

കാമ്പസുകളെ നിലയ്ക്കു നിർത്താൻ ഉറപ്പിച്ചു കേന്ദ്രസർക്കാർ; ജെഎൻയുവിലേത് ഗുരുതര രാജ്യദ്രോഹമെന്ന് പൊലീസ്; ദേശദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ എൻഐഎ അന്വേഷണവും: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം കലാപ കലുഷിതമാകുന്നു

ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നേതാക്കളെ സമ്മാനിച്ച കലാലയമായിരുന്നു ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി കാമ്പസ്. അതിപ്രഗത്ഭരായ നിരവധി പേർ പഠിച്ചിറങ്ങിയ ഈ കലാലയം ദേശദ്രോഹ പ്രവൃത്തിയുടെ പേരിൽ വാർത്തകളിൽ നിറയുമ്പോൾ പൂർവകാലത്തെ സൽപ്പേരിന് തന്നെയാണ് കളങ്കമാകുന്നത്. പാർലമെന്റ് ആക്രമണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി പരമോന്നത നീതിപീഠം വധശിക്ഷയ്ക്ക് വിധിക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്തതിനെ തുടർന്നാണ് അഫ്‌സൽ ഗുരുവിലെ തൂക്കിലേറ്റിയത്. ഇന്ത്യൻ നീതിപീഠത്തിലെ സമല സാധ്യതകളും ഉപയോഗിച്ചിട്ടും രക്ഷപെടാൻ സാധിക്കാത്ത തീവ്രവാദിയായ അഫ്‌സൽ ഗുരുവിന് വേണ്ടി രാജ്യത്തെ പ്രമുഖ കോളേജിൽ അനുസ്മരണം സംഘടിപ്പിച്ചത് രാജ്യദ്രോഹമായി തന്നെയാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകാനാണ് കേന്ദ്രത്തിന്റെ നീക്കം.

പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത് അനുസ്മരണം സംഘടിപ്പിച്ച ഇടതു വിദ്യാർത്ഥികൾ ആണോയെന്ന കാര്യത്തിൽ ഇനിയും ഉറപ്പു വന്നിട്ടില്ല. എബിവിപി പ്രവർത്തകരാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കി രംഗത്തുവന്നതെന്ന വിധത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വീഡിയോയുടെ വസ്തുതയും പരിശോധിക്കേണ്ടതാണ്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് തെളിവുകൾ ഇല്ലെങ്കിലും ഇത് രാജ്യദ്രോഹം തന്നെയാണെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. തീവ്രവാദ വിഷയം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയതോടെ വിദ്യാർത്ഥികളിലേക്ക് എൻഐഎ അന്വേഷണവും ഉണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അഫ്‌സൽ ഗുരു തീവ്രവാദിയാണെന്നാണ് ഇന്ത്യൻ നീതിവ്യവസ്ഥ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അനുസ്മരിക്കുന്നതും രാജ്യദ്രോഹ പ്രവർത്തിയാണെന്നാണ് ഡൽഹി പൊലീസ് വ്യക്തമക്കുന്നത്. തീവ്രവാദത്തിന്റെ സാധ്യതകൾ ഉള്ളതിനാൽ എൻഐഎ അന്വേഷിക്കണമെന്നാണ് ഡൽഹി പൊലീസിന്റെയും ആവശ്യം.

വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഏൽപ്പിക്കാൻ നീക്കം നടക്കുന്നതായയാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ആവശ്യപ്പെട്ട് സൗത് ഡി.സി.പി പ്രേം നാഥ് കമ്മീഷണർ ബി.എസ് ബാസിക്ക് കത്തയച്ചതായാണ് വിവരം. അതേസമയം, അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിൽ ഉൾപ്പെട്ട 10 പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സിപിഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത ഉൾപ്പടെയുള്ള വിദ്യാർത്ഥകൾക്ക് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്.

അതിനിടെ സംഭവത്തെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എ.ബി.വിപി പ്രവർത്തകർ തന്നെയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദ്യാർത്ഥിഖൾക്കെതിരായ നടപടിയിൽ യൂണിവേഴ്‌സിറ്റിയിൽ പ്രക്ഷോഭവും ശക്തമാകുകയാണ്. അറസ്റ്റിലായ ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് കൻഹയ്യ കുമാറിനെയടക്കമുള്ള വിദ്യാർത്ഥികളെ വിട്ടയക്കുക, ക്യാംപസിനുള്ളിൽ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിവാക്കുക, വിദ്യാർത്ഥികളുടെ മേൽ അന്യായമായി ചുമത്തിയ രാജ്യദ്രോഹകുറ്റം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു വൈകുന്നേരം ക്യാംപസിനുള്ളിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.

ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷനും ഇതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെ മുതൽ വിദ്യാർത്ഥികൾ ക്യാംപസിൽ അനിശ്ചിതകാല പഠിപ്പുമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ധ്യാപകരടക്കമുള്ള ജീവനക്കാരും വിദ്യാർത്ഥികളുടെ പഠിപ്പുമുടക്കിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ ക്യാംപസിൽ നിന്നും ഏഴു വിദ്യാർത്ഥികളെ അന്വേഷണങ്ങളുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഹോസ്റ്റലിൽ താമസിക്കാമെങ്കിലും ഇവർക്ക് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയിട്ടുണ്ട്. കൻഹയ്യ കുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ഏഴു വിദ്യാർത്ഥികളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികമായ കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഒരുവിഭാഗം ഇടതു വിദ്യാർത്ഥി സംഘടനകളും കശ്മീരി വിദ്യാർത്ഥികളും ചേർന്നു നടത്തിയ പ്രതിഷേധ യോഗം ചേർന്നതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. വിദ്യാർത്ഥികളുടെ ചടങ്ങിനെതിരെ എബിവിപി സർവകലാശാല അധികൃതരോട് പരാതിപ്പെടുകയും അധികൃതർ യോഗത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ ചിലർ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഡൽഹി പൊലീസ് വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP