Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെഎൻയു വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ ബലാൽസംഗം ചെയ്ത ഐസ നേതാവ് കീഴടങ്ങി; പൊലീസിൽ കീഴടങ്ങിയ അന്മോൽ രത്തനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും

ജെഎൻയു വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ ബലാൽസംഗം ചെയ്ത ഐസ നേതാവ് കീഴടങ്ങി; പൊലീസിൽ കീഴടങ്ങിയ അന്മോൽ രത്തനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ജെഎൻയു ഹോസ്റ്റലിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ വിദ്യാർത്ഥി സംഘടനാ നേതാവ് കീഴടങ്ങി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നേതാവ് അന്മോൽ രത്തൻ ആണ് കീഴടങ്ങിയത്.

ഇന്നലെ രാത്രി 10 മണിയോടെ അഭിഭാഷകനൊപ്പം എത്തിയാണ് അന്മോൽ രത്തൻ കീഴടങ്ങിയത്. വസന്ത് കുഞ്ച് നോർത്ത് പൊലീസിലാണ് കീഴടങ്ങിയത്. ഇയാളെ ഇന്നു പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞയാഴ്ചയാണ് 28 കാരിയായ പിഎച്ച്ഡി വിദ്യാർത്ഥിനി പീഡനത്തിനിരയായത്. സിനിമ യുടെ സീഡി നൽകാം എന്നു പറഞ്ഞ് വിളിപ്പിച്ചതിനു ശേഷമായിരുന്നു പീഡിപ്പിച്ചത് എന്നായിരുന്നു പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

സംശയാസ്പതമായ സാഹചര്യത്തിൽ ഒളിവിൽ പോയ രത്തനെ ഇടത് അനുകൂല സംഘടനയായ ഐസയിൽ നിന്ന് പുറത്താക്കിയിരുന്നു.

പീഡനത്തിനു ശേഷം രാത്രി വൈകി മയക്കം വിട്ടുണർന്ന യുവതിയോടു രത്തൻ, തന്റെ കയ്യിൽ സിഡി ഇല്ലെന്നും ബൈക്കിൽ ഹോസ്റ്റലിൽ എത്തിക്കാമെന്നും അറിയിച്ചു. പുലർച്ചെ 2.30ഓടെയായിരുന്നു ഇത്. പക്ഷേ പെൺകുട്ടി ഇത് അംഗീകരിക്കാതെ മറ്റൊരു സുഹൃത്തിനെ കൂട്ടി ഹോസ്റ്റലിൽ പോയി. പിറ്റേന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP