Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത വർഷത്തോടെ രാജ്യത്തെ തൊഴിലാളികൾക്ക് ഉണ്ടാവുന്നത് നിലവാരം കുറഞ്ഞതും സ്ഥിരമല്ലാത്തതുമായ ജോലികൾ; 2019 ഓടെ ഇന്ത്യയിൽ ഉണ്ടാവുക 1.89 കോടി തൊഴിൽ രഹിതർ; വേൾഡ് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ റിപ്പോർട്ടിന്റെ കണക്ക് രാജ്യത്തെ വഴിയൊരുക്കുന്നത് ആശങ്കയിലേക്ക്

അടുത്ത വർഷത്തോടെ രാജ്യത്തെ തൊഴിലാളികൾക്ക് ഉണ്ടാവുന്നത് നിലവാരം കുറഞ്ഞതും സ്ഥിരമല്ലാത്തതുമായ ജോലികൾ; 2019 ഓടെ ഇന്ത്യയിൽ ഉണ്ടാവുക 1.89 കോടി തൊഴിൽ രഹിതർ; വേൾഡ് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ റിപ്പോർട്ടിന്റെ കണക്ക് രാജ്യത്തെ വഴിയൊരുക്കുന്നത് ആശങ്കയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2019-ഓടെ രാജ്യത്തെ തൊഴിലാളികളിൽ 77 ശതമാനം പേർക്കും നിലവാരം തീരേക്കുറഞ്ഞതും സ്ഥിരമല്ലാത്തതുമായ ജോലികളാണുണ്ടാവുകയെന്ന് റിപ്പോർട്ട്. 2019 ഓടെ ഇന്ത്യയിൽ 1.89 കോടി തൊഴിൽ രഹിതർ ഉണ്ടാവുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഏറ്റവും പുതിയ 'വേൾഡ് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ റിപ്പോർട്ടി'ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.

അടുത്തവർഷത്തോടെ ഇന്ത്യയിൽ 1.89 കോടി തൊഴിൽ രഹിതരുണ്ടാവുമെന്നും അത് ആഗോളതലത്തിലെ തൊഴിൽരഹിതരുടെ 9.76 ശതമാനമാണെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു. കഴിഞ്ഞവർഷം അത് 1.83 കോടി പേരായിരുന്നു.

സ്ഥിരതയില്ലാത്ത ജോലികളുടെ എണ്ണം ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയോ ആഗോളതലത്തിലെയോതന്നെ രാജ്യങ്ങളിൽവെച്ച് ഇന്ത്യയിലാണ് കൂടുതൽ. അടുത്തവർഷം ഇന്ത്യയിൽ 53.5 കോടി തൊഴിലാളികളുണ്ടാവുമെന്നും അതിൽ 39.86 കോടിപ്പേർക്കുണ്ടാവുക നിലവാരം തീരേക്കുറഞ്ഞ ജോലികളാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരുദിവസം 198 രൂപയിൽത്താഴെ വരുമാനം ലഭിക്കുന്ന തൊഴിലിനെയാണ് നിലവാരം തീരേക്കുറഞ്ഞ ജോലികളായി ഐ.എൽ.ഒ. കണക്കാക്കുന്നത്.

റിപ്പോർട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്. 2017-'19 കാലയളവിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.4-3.5 ശതമാനത്തിനിടയ്ക്കാണ്. 15-24 പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2014-ൽ 10 ശതമാനവും കഴിഞ്ഞവർഷം 10.5 ശതമാനവുമായിരുന്നു. ഇത് അടുത്തവർഷമാകുന്നതോടെ 10.7 ശതമാനമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP