Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിലെ ഗതാഗതക്കുരുക്കിനെ പരിഹസിച്ചു ജോൺ കെറി; 'കനത്ത മഴയിൽ നിങ്ങളൊക്കെ ഇവിടെ എത്തിയതു ബോട്ടിലാണോ?': ഐഐടി വിദ്യാർത്ഥികളോടു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആദ്യ ചോദ്യം ഇങ്ങനെ

ഡൽഹിയിലെ ഗതാഗതക്കുരുക്കിനെ പരിഹസിച്ചു ജോൺ കെറി; 'കനത്ത മഴയിൽ നിങ്ങളൊക്കെ ഇവിടെ എത്തിയതു ബോട്ടിലാണോ?': ഐഐടി വിദ്യാർത്ഥികളോടു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആദ്യ ചോദ്യം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ ഗതാഗതക്കുരുക്കിനെ പരിഹസിച്ചു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ഐഐടി വിദ്യാർത്ഥികളുമായുള്ള സംവാദത്തിനെത്തിയപ്പോഴാണ് ജോൺ കെറി പരിഹാസമുയർത്തിയത്.

'നിങ്ങളെല്ലാവരും എങ്ങനെയാണ് ഇവിടെയെത്തിയത്, ബോട്ടിലോ അതോ വെള്ളത്തിൽ ഉപയോഗിക്കുന്ന മറ്റേതെങ്കിലും വാഹനത്തിലോ?' എന്നായിരുന്നു കെറിയുടെ ചോദ്യം. കനത്ത മഴയെത്തുടർന്ന് ഡൽഹിയിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്നാണു കെറിയുടെ പരിഹാസം.

ഐഐടി വിദ്യാർത്ഥികളുമായുള്ള സംവാദത്തിനായി പുറപ്പെട്ട കെറി ഗതാഗതക്കുരുക്കിൽ കുടുങ്ങിയത് ഒരു മണിക്കൂറാണ്. വൈകി ക്യാംപസിലെത്തിയ കെറി, വിദ്യാർത്ഥികളെ കണ്ടപ്പോൾ ആദ്യം പറഞ്ഞത് ഇവിടെയെത്തിയ നിങ്ങളെല്ലാവരും ഒരു അവാർഡ് അർഹിക്കുന്നുവെന്നാണ്. ബോട്ടിലോ അതോ വെള്ളത്തിലുപയോഗിക്കുന്ന മറ്റേതെങ്കിലും വാഹനത്തിലോ ആണോ നിങ്ങൾ ഇവിടെയെത്തിയതെന്ന് എനിക്കറിയില്ല. എന്തായാലും നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നുവെന്നും കെറി പറഞ്ഞു.

ഗതാഗതക്കുരുക്കിനെ തുടർന്ന് തീർത്ഥാടന കേന്ദ്രങ്ങളിലേക്കു നടത്താനിരുന്ന സന്ദർശനം കെറി റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ജോൺ കെറി ഡൽഹിയിലെത്തിയത്. അന്നു വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്കു പുറപ്പെട്ടപ്പോഴും കെറി ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരുന്നു. കെറിക്കൊപ്പം വന്ന മാദ്ധ്യമപ്രവർത്തകർ ഗതാഗതക്കുരുക്കിൽപ്പെട്ടതിലെ അമർഷം അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP