1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

ഇന്ദിരാഗാന്ധിയുടെ വൈരനിര്യാതന ബുദ്ധി മോദിയും പരീക്ഷിക്കുമോ? ജസ്റ്റിസ് ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കാൻ സമ്മതിക്കില്ലെന്ന് റിപ്പോർട്ട്; സുപ്രീം കോടതി ജഡ്ജിമാർ രണ്ട് ഗ്രുൂപ്പായി ചേരിതിരിഞ്ഞു; നാല് ജഡ്ജിമാർ അഴിച്ചുവിട്ട കൊടുങ്കാറ്റ് ഇപ്പോഴും അടങ്ങാതെ കറങ്ങിത്തിരിയുന്നു

January 14, 2018 | 07:07 AM | Permalinkസ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വതന്ത്രമായി നിലനിൽക്കുന്ന സംവിധാനാണ് സുപ്രീംകോടതിയെന്ന് പറയുമ്പോഴും കാലാകാലങ്ങലായി ഇന്ത്യയിൽ ഭരിക്കുന്ന നേതാക്കൾക്ക് ചെറുതായല്ലാത സ്വാധീനം കോടതിയിലും ജഡ്ജിമാരുടെ നിയമന കാര്യത്തിലും ഉണ്ടെന്നത് വാസ്തവണാണ്. ഇന്ദിരാ ഗാന്ധിയെ പോലുള്ള ഭരണാധികാരികൾ തങ്ങൾക്ക് ഇഷ്ടമല്ലാത്ത ജഡ്ജിമാരെ പലവിധത്തിലും മെരുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ രംഗത്തിറങ്ങിയത് കേന്ദ്രസർക്കാരിന് കൂടി തിരിച്ചടിയായിട്ടുണ്ട്. ജനാധിപത്യത്തിനും ഭീഷണിയെന്ന കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. എതിർപ്പുയർത്തിയ ജഡ്ജിമാരുടെ കൂട്ടത്തിൽ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയു ഉൾപ്പെടും. എന്നാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാൻ കൂടുതൽ സാധ്യതയുള്ളത് ഗൊഗോയിക്കാണ്. എന്നാൽ, അദ്ദേഹത്തെ നിയമിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിക്ുകമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

സുപ്രീം കോടതി ന്യായാധിപന്മാർ മാധ്യമസമ്മേളനം വിളിക്കുകയോ നിലപാടുകൾ പരസ്യപ്പെടുത്തുകയോ ചെയ്യാറില്ല. കീഴ്‌വഴക്കത്തിലൂടെ അരക്കിട്ടുറപ്പിച്ച അച്ചടക്ക സംഹിതയുടെ ലംഘനമാണത്. ജസ്റ്റിസ് കർണനെതിരെ ജസ്റ്റിസ് ഗൊഗോയ് ഉൾപ്പെട്ട ബെഞ്ച് കണ്ടെത്തിയ പ്രധാന കുറ്റങ്ങളിലൊന്ന് അതുതന്നെയായിരുന്നു. അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടതു നിലവിൽ ഏറ്റവും സീനിയറായ ഗൊഗോയിയാണ്. മറ്റു മൂന്നുപേരും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയും മുൻപേ പിരിയും. അടുത്തകാലത്തെങ്ങും സീനിയോരിറ്റി മറികടന്നു ചീഫ് ജസ്റ്റിസ് നിയമനമുണ്ടായിട്ടില്ല.

ചീഫ് ജസ്റ്റിസും മുതിർന്ന നാലു ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റെ അധികാര പരിധിയിൽ മാത്രം വരുന്ന കാര്യമാണത്. എങ്കിലും അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾക്കുള്ള സ്വാതന്ത്ര്യമാണു സർക്കാരിന് അപ്രതീക്ഷിതമായി ലഭ്യമാകുന്നത്. രണ്ടു 'മറികടന്നു നിയമനങ്ങൾ' ആണു സുപ്രീം കോടതിയുടെ ചരിത്രത്തിലുള്ളത്. മുതിർന്ന മൂന്നുപേരെ മറികടന്നു ചീഫ് ജസ്റ്റിസിനെ നിയമിച്ചത് 1973 ഏപ്രിലിൽ വൻവിവാദത്തിനു വഴിവച്ചു. ചീഫ് ജസ്റ്റിസ് മിത്ര സിക്രി സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് താരതമ്യേന ജൂനിയറായ ജസ്റ്റിസ് എ.എൻ.റേയെ ചീഫ് ജസ്റ്റിസായി പ്രഖ്യാപിക്കുകയായിരുന്നു. അതിൽ പ്രതിഷേധിച്ചു ജസ്റ്റിസുമാരായ ജെ.എം.ഷെലാത്ത്, കെ.എസ്.ഹെഗ്‌ഡെ, എ.എൻ.ഗ്രോവർ എന്നിവർ രാജിവച്ചു.

പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് സിക്രിയും ഇവരോടൊപ്പം രാജി നൽകി. കേശവാനന്ദഭാരതി കേസിൽ ഈ ജഡ്ജിമാർ ഉൾപ്പെടെയുള്ള ബെഞ്ച് സർക്കാരിനെതിരെ വിധിയെഴുതിയതാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രകോപിപ്പിച്ചത്. ''ചീഫ് ജസ്റ്റിസ് സിക്രിയുടെ യാത്രയയപ്പു സൽക്കാരം കഴിഞ്ഞു വീട്ടിലെത്തിയ ജസ്റ്റിസ് ഷെലാത്തിന്, ജസ്റ്റിസ് ഹെഗ്‌ഡെയുടെ അടിയന്തര ഫോൺവിളി വന്നു. എ.എൻ.റേയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചെന്ന് ഓൾ ഇന്ത്യാ റേഡിയോ വാർത്തയിൽ കേട്ടതിനു പിന്നാലെയായിരുന്നു അത്... പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന സിക്രി ഉൾപ്പെടെ നാലുപേരും കൈകൊണ്ടെഴുതിയ രാജിക്കത്തുകൾ രാഷ്ട്രപതിക്കയച്ചു.'' (ഗ്രാൻവിൽ ഓസ്റ്റിൻ രചിച്ച 'വർക്കിങ് എ ഡെമോക്രാറ്റിക് കോൺസ്റ്റിറ്റിയൂഷൻ' എന്ന പുസ്തകത്തിൽനിന്ന്)

1977ൽ ജസ്റ്റിസ് എം.എച്ച്.ബേഗിനെ ചീഫ് ജസ്റ്റിസ് ആക്കിയതു ജസ്റ്റിസ് എച്ച്.ആർ.ഖന്നയെ മറികടന്നാണ്. രാജി സമർപ്പിച്ചു ഖന്നയും പ്രതികരിച്ചു. ജബൽപുർ എഡിഎം കേസിലെ ഖന്നയുടെ വിഖ്യാതമായ വിമതസ്വരമാണു ഭരണകൂടത്തെ ചൊടിപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നിലനിൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യൂനപക്ഷ നിലപാട്. എന്നാൽ, അടുത്തകാലത്തെങ്ങും 'മറികടക്കൽ നയം' പ്രയോഗിക്കാൻ സർക്കാരുകൾ മുതിർന്നിട്ടില്ല.

ചേരി തിരിഞ്ഞ് ജഡ്ജിമാർ

സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ തുറന്നുവിട്ട കൊടുങ്കാറ്റിന്റെ കോലാഹലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ജഡ്ജിമാരുടെ രണ്ട് ചേരി തന്നെ കോടതിയിൽ രൂപം കൊണ്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൊത്തം 25 ജഡ്ജിമാരാണ് ഇപ്പോൾ സുപ്രീം കോടതിയിലുള്ളത്. വിവാദത്തിൽ പരസ്യമായി ഉൾപ്പെടാത്ത 20 പേർക്കിടയിൽ പ്രശ്നങ്ങളെക്കുറിച്ചു വ്യത്യസ്ത നിലപാടാണുള്ളത്. ചിലർ പൂർണമായി ചീഫ് ജസ്റ്റിസിന്റെ പക്ഷത്താണ്.

ചിലർ മറുപക്ഷത്തും. മറ്റു ചിലർ, നാലു പേർ ഉന്നയിച്ചതു പ്രസക്തമായ പ്രശ്നമാണെങ്കിലും വാർത്താസമ്മേളനം വേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരാണ്. വാർത്താസമ്മേളനം നടത്തുന്നതിനു മുൻപ് തങ്ങളോട് ആലോചിക്കാമായിരുന്നു എന്നു കരുതുന്നവരുമുണ്ട്. മാധ്യമങ്ങളോടു പറയുന്നതിനു പകരം, രാഷ്ട്രപതിക്കു മുന്നിൽ വിഷയം അവതരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായമുള്ളവരുമുണ്ട്.

രാഷ്ട്രപതിയെ അറിയിച്ചാൽ വിഷയത്തിന്റെ ഗൗരവം കൂടുമായിരുന്നുവത്രേ. എന്നാൽ, നിയമനഅധികാരി എന്നതിനപ്പുറം, ജുഡീഷ്യറിയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രപതിക്ക് അധികാരമില്ലാത്തതിനാൽ ആ വഴി വേണ്ടെന്ന വിലയിരുത്തലിലാണു നാലു ജഡ്ജിമാരും നീങ്ങിയതെന്നാണു സൂചന.

കടുത്ത നടപടിയെന്ന തിരിച്ചറിവോടെതന്നെയാണു വാർത്താസമ്മേളനം വിളിച്ചു ജനങ്ങൾക്കു മുൻപാകെ വിഷയമവതരിപ്പിക്കാൻ തീരുമാനിച്ചത്. കടുത്ത നടപടിയെടുക്കാൻ തക്കതായ രീതിയിൽ സ്ഥിതി വഷളായിരുന്നു എന്നു വിലയിരുത്താമെന്നു ജഡ്ജിമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നു തീരുമാനിക്കുന്നതിൽ ചീഫ് ജസ്റ്റിസ് അധികാരം ദുർവിനിയോഗിക്കുന്നുവെന്നതാണു നാലു ജഡ്ജിമാരും ഉന്നയിച്ച പ്രധാന ആരോപണം. ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നും ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നുമാണു ജസ്റ്റിസ് ചെലമേശ്വർ കഴിഞ്ഞ ദിവസം പറഞ്ഞത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
നടി ഭാവനയുടെ മൈലാഞ്ചി കല്യാണം തൃശ്ശൂർ നിയ റെസിഡൻസിയിൽ; കുടുംബ സദസ്സിൽ മാത്രമായി ഒതുങ്ങുന്ന പരിപാടിയിൽ പ്രവേശനം അടുത്ത ബന്ധുക്കൾക്ക് മാത്രം; തിങ്കളാഴ്‌ച്ച നടക്കുന്ന വിവാഹത്തിനായി ഒരുക്കങ്ങളുമായി ബന്ധുക്കൾ; തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖർ ലുലു കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തും
മകനെ കാണുന്നില്ലെന്ന് സംശയം പറയുന്നത് രാത്രി പത്തരയ്ക്ക്; വീട്ടിനുള്ളിൽ കയറി പരിശോധനയ്ക്ക് അനുവദിച്ചുമില്ല; പുറകു വശത്തേക്കും ആരേയും വിട്ടില്ല; നാട്ടുകാർ തെരച്ചിൽ നടത്തുമ്പോൾ മൂവരും കതകടച്ച് വീട്ടിനുള്ളിൽ ഉറങ്ങി; ജിത്തു ജോബിന്റെ ക്രൂര കൊലപാതകം അച്ഛനും സഹോദരിയും നേരത്തെ അറിഞ്ഞിരുന്നോ? മൃതദേഹം കണ്ടെത്തിയിട്ടും അയൽക്കാരല്ലാതെ ആരും ഞെട്ടിയതുമില്ല; കൊട്ടിയത്തേത് ദൃശ്യം മോഡൽ കൊലപാതകമെന്നുറപ്പിച്ച് സമീപവാസികൾ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?