Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`സഹോദരനെ വെടിവെച്ചവരെ വാടകയ്ക്കെടുത്തത് ബിജെപി എം പി കമലേഷ് പാസ്വാൻ`; സംഭവം അമ്മാവന്റെ സ്ഥലം കയ്യേറിയതിൽ പരാതി നൽകിയപ്പോൾ; പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ അവരിൽ താൽപര്യവുമില്ല; കേസ് സിബിഐ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് ഡോക്ടർ കഫീൽ ഖാൻ

`സഹോദരനെ വെടിവെച്ചവരെ വാടകയ്ക്കെടുത്തത് ബിജെപി എം പി കമലേഷ് പാസ്വാൻ`; സംഭവം അമ്മാവന്റെ സ്ഥലം കയ്യേറിയതിൽ പരാതി നൽകിയപ്പോൾ; പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ അവരിൽ താൽപര്യവുമില്ല; കേസ് സിബിഐ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് ഡോക്ടർ കഫീൽ ഖാൻ

ലഖ്നൗ: ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ കുട്ടികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ച സംഭവത്തിലെ ഡോക്ടർ കഫീൽ ഖാൻ ബിജെപി എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്.ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി എം പി കമലേഷ് പാസ്വാനെതിരെയാണ് ആരോപണവുമായി ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്.തന്റെ സഹോദരനു നേർക്കുണ്ടായ ആക്രമണത്തിൽ കമലേഷിനു പങ്കുണ്ടൊണ് കഫീൽ ഖാൻ ആരോപിക്കുന്നത്.

'ബിജെപി എം പി കമലേഷ് പാസ്വാനും ബൽദേവ് പ്ലാസയുടെ ഉടമ സതീഷ് നൻഗാലിയയും ചേർന്നാണ് സഹോദരനു നേർക്ക് വെടിയുതിർത്തവരെ വാടകയ്ക്ക് എടുത്തത്. കമലേഷിന് എന്റെ സഹോദരനോടു വ്യക്തിപരമായി യാതൊരു ശത്രുതയുമില്ല. ഫെബ്രുവരിയിൽ എന്റെ അമ്മാവന്റെ കുറച്ചുസ്ഥലം കമലേഷും സതീഷും ചേർന്ന് കയ്യേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിന് സ്റ്റേ ആവശ്യപ്പെട്ട് അവർ ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു'- കഫീൽ ഖാൻ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കഫീൽ ഖാന്റെ സഹോദരൻ കഷിഫ് ജമീലിനു നേർക്ക് വെടിവയ്‌പ്പുണ്ടായത്. വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇദ്ദേഹം. മൂന്നു ബുള്ളറ്റുകളാണ് കഷിഫിന്റെ ദേഹത്തുനിന്ന് നീക്കം ചെയ്തത്.

കുറ്റക്കാരെ 48 മണിക്കൂറിനുള്ളിൽ പിടികൂടുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും ഇതുവരെ നപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല- കഫീൽ ഖാൻ പറഞ്ഞു. ആരുടെയോ നിർദേശങ്ങൾ അനുസരിച്ചാണ് യു പി പൊലീസ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. സി ബി ഐയോ ഹൈക്കോടതി ജഡ്ജിയോ കേസ് അന്വേഷിക്കണമെന്നും യു പി പൊലീസ് കേസ് അന്വേഷിക്കാൻ തങ്ങൾ താത്പര്യപ്പെടുന്നില്ലെന്നും കഫീൽ ഖാൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP