Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തലയേക്കാൾ വലിപ്പമേറിയ കൈപ്പത്തികൾ ഉള്ള എട്ടു വയസ്സുകാരൻ; ബീഹാറി പയ്യൻ ലോകത്തിന്റെ ശ്രദ്ധയിലേക്ക്

തലയേക്കാൾ വലിപ്പമേറിയ കൈപ്പത്തികൾ ഉള്ള എട്ടു വയസ്സുകാരൻ; ബീഹാറി പയ്യൻ ലോകത്തിന്റെ ശ്രദ്ധയിലേക്ക്

ബീഹാറിൽ നിന്നുള്ള എട്ടു വയസ്സുകാരൻ കലീമിന്റെ നീട്ടിയ കൈകൾക്ക് മുമ്പിൽ വെറും കയ്യോടെ നിൽക്കുകയാണ് ഡോക്ടർമാർ. അസാധാരണമാം വിധം വളർന്ന് താങ്ങാനാവാത്ത ഭാരവുമായാണ് കലീം നടക്കുന്നത്. ശരാശരി കുട്ടികളുടെ കൈപ്പത്തിയുടെ രണ്ടിരട്ടി വലിപ്പമുള്ള കൈപ്പത്തിയുമായാണ് കലീം ജനിച്ചത്. ഇതു മൂലം ലളിതമായ കാര്യങ്ങൾ ചെയ്യാൻ പോലും ഈ കൊച്ചു പയ്യൻ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്. തന്റെ മകന് അസാധാര വളർച്ചയുള്ള കൈകൾക്കു മുമ്പിൽ നിസ്സഹായയാണ് 27-കാരിയായ അമ്മ ഹലീമയും. വളർന്ന് വളർന്ന് ഇപ്പോൾ കലീമിന്റെ രണ്ടു കൈപ്പത്തികളും തലയോളം വലിപ്പമുണ്ട്. തന്റെ കൈകകളുടെ ഈ വൈരുപ്യം മൂലം താൻ എപ്പോഴും അപഹസിക്കപ്പെടുന്നതായി അവൻ പറയുന്നു. മറ്റു കുട്ടികൾ തന്റെ കൈപ്പത്തി കണ്ടു പേടിക്കുമെന്ന് ടീച്ചർ പറഞ്ഞതോടെ സ്‌കൂളിൽ പോക്കും നിർത്തി.

സ്‌കൂളിൽ പലരും എന്നെ കളിയാക്കുകയും ഉപദ്രിവിക്കുകയും ചെയ്യാറുണ്ടായിരുന്നെന്നും കലീം പറയുന്നു. വസ്ത്രം ധരിക്കാനും ഷർട്ടിന്റെ ബട്ടണുകളിടാനുമെല്ലാം പ്രയാസം നേരിടുന്നു. ദരിദ്രരായ മാതാപിതാക്കൾ മകനെ എങ്ങനെയെങ്കിലും സഹായിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഒന്നും നടക്കുന്നില്ല. ചികിത്സിക്കാൻ പണമില്ലാത്തതിന് സ്വയം പഴിക്കുകയാണ് പിതാവ് 45-കാരനായ ശമീം. നേരാം വണ്ണം ഭക്ഷണം കഴിക്കാൻ പോലും അവനു സാധിക്കുന്നില്ല. ഞങ്ങളാണ് അവന് ഭക്ഷണം നൽകുന്നത്, പിതാവ് പറയുന്നു. 'കലീമിനെ ആശുപത്രിയിൽ കൊണ്ടു പോകണമെന്നുണ്ട്. പക്ഷേ പണമില്ല. ദാരിദ്ര്യം മൂലം എന്റെ ഭാര്യക്ക് യാചിക്കാനിങ്ങേണ്ടി വരേ വന്നിട്ടുണ്ട്,' നിസ്സഹായനായ ശമീം പറയുന്നു.

സ്‌കൂളിൽ ചേർത്തപ്പോൾ കലീമിന്റെ കൈപ്പത്തികൾ കണ്ട് മറ്റു കുട്ടികൾ ഭയക്കുകയോ കളിയാക്കുകയോ ചെയ്താൽ സ്‌കൂൾ അധികൃതർ ഉത്തരവാദികളാവില്ലെന്ന് പ്രധാനാധ്യാപകൻ എഴുതി വാങ്ങിയതായും അദ്ദേഹം പറഞ്ഞു. മകന്റെ അസാധാരണ രോഗത്തിന് ചികിത്സ തേടി മാതാപിതാക്കൾ ഈയിടെയാണ് ഒരു ഡോക്ടറെ കണ്ടത്. കൈപ്പത്തികൾ മാത്രം അസാധാരണമായി വളരുന്ന രോഗത്തെക്കുറിച്ച് താൻ ആദ്യമായാണ് അറിയുന്നതെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

'മതിയായ ജനിതക പരിശോധന നടത്താതെ ഈ അസാധാരണ വളർച്ചയ്ക്ക് കാരണമെന്തെന്ന് പറയാൻ കഴിയില്ല,' പ്രാദേശിക ആശുപത്രി ഡയറക്ടർ ഡോക്ടർ രത്തൻ പറയുന്നു. കൈകളുടെ വലിപ്പക്കൂടുതൽ മാറ്റി നിർത്തിയാൽ കലീമിന് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ വളർച്ച തുടർന്നാൽ ഹൃദയ ധമനികൾക്ക് അമിത സമ്മർദ്ദമുണ്ടാകുകയും അകാല മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണെന്ന് ഗുഡ്ഗാവിലെ ഫോർടിസ് മെമോറിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ കൃഷ്ണൻ ചഗ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP