Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഐഎഡിഎംകെ മോശം പാർട്ടി; ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് കാരണം തന്നെ എഐഎഡിഎംകെ: രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് എല്ലാം വ്യക്തമാക്കി കമൽ ഹാസൻ

എഐഎഡിഎംകെ മോശം പാർട്ടി; ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് കാരണം തന്നെ എഐഎഡിഎംകെ: രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് എല്ലാം വ്യക്തമാക്കി കമൽ ഹാസൻ

ചെന്നൈ: ഭരണപാർട്ടിയായ അണ്ണാ ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ താരം കമൽ ഹാസൻ. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടക്കാനിരിക്കെയാണ് കമൽഹാസൻ അണ്ണാഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ടത്. എഐഎഡിഎംകെ മോശം പാർട്ടിയാണ്. ഇതു കാരണമാണു താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

അതിനാലാണ് ആ പാർട്ടിയിലെ ഒരു നേതാക്കളെയും ഇതുവരെ കാണാൻ തയാറാകാത്തത് കമൽ ഹാസൻ ചെന്നൈയിൽ പറഞ്ഞു. അതേസമയം, നാളെ നടക്കുന്ന കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും.

നേരത്തെ രജനീകാന്ത്, ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി, വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ എന്നിവരെയും കമൽ സന്ദർശിച്ചിരുന്നു. ചെന്നൈ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് കമൽ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. രജനിയുമായുള്ള കൂടിക്കാഴ്ച പോയസ് ഗാർഡനിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചുമായിരുന്നു.

മധുരയിൽ വച്ചാണ് കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുക. ഉച്ചയ്ക്കു ശേഷം രാമനാഥപുരത്ത് ആദ്യ പൊതുയോഗം നടക്കും. ശേഷം പരമക്കുടിയിലും മനമാധുരൈയിലും അദ്ദേഹം ജനങ്ങളെക്കാണും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വസതിയും അദ്ദേഹം പഠിച്ച സ്‌കൂളിലും കമൽ ഹാസൻ സന്ദർശനം നടത്തും. കലാം സ്വപ്നം കണ്ട പോലുള്ള തമിഴ്‌നാട് രൂപീകരിക്കുകയാണു ലക്ഷ്യമെന്ന് കമൽ ഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP