Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലുമാസംമുമ്പ് വീടുപൂട്ടിയ ഐഐടി പ്രൊഫസ്സറെയും ഭാര്യയെയും പിന്നെ പുറംലോകം കണ്ടിട്ടില്ല; ദുർഗന്ധം വമിച്ചപ്പോൾ പൊലീസെത്തി കുത്തിത്തുറപ്പോൾ ഭക്ഷണംപോലും കഴിക്കാതെ ഇരുവരും മരണത്തോട് മല്ലടിക്കുന്ന കാഴ്ച

നാലുമാസംമുമ്പ് വീടുപൂട്ടിയ ഐഐടി പ്രൊഫസ്സറെയും ഭാര്യയെയും പിന്നെ പുറംലോകം കണ്ടിട്ടില്ല; ദുർഗന്ധം വമിച്ചപ്പോൾ പൊലീസെത്തി കുത്തിത്തുറപ്പോൾ ഭക്ഷണംപോലും കഴിക്കാതെ ഇരുവരും മരണത്തോട് മല്ലടിക്കുന്ന കാഴ്ച

നാലുമാസം മുമ്പാണ് മുൻ ഐഐടി പ്രൊഫസർ സഞ്ജീവ് ദയാലിനെയും ഭാര്യ വിദ്യയെയും അയൽക്കാർ അവസാനമായി കണ്ടത്. കാൺപുരിലെ ശാരദ നഗറിലുള്ള ഇവരുടെ ഫ്‌ളാറ്റ് പിന്നീട് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം ദുർഗന്ധം വമിച്ചപ്പോൾ അയൽക്കാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. വീടുകുത്തിത്തുറന്നപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ആഴ്ചകളായി ഭക്ഷണംപോലും കഴിക്കാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു ഇരുവരും. അർധബോധാവസ്ഥയിലായിരുന്ന ഇരുവരെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

50-കാരനായ സഞ്ജീവ് ദയാലിനെ ഒരു മുറിയിലും ഭാര്യ വിദ്യയെ മറ്റൊരു മുറിയിലുമായാണ് കണ്ടെത്തിയത്. മാസങ്ങളായി ഷേവ് ചെയ്യാത്തതിനാൽ നെഞ്ചോളം താടി വളർന്ന നിലയിലായിരുന്നു ദയാൽ. അടുത്ത മുറിയിൽ കട്ടിലിനടിയിൽ പൂർണ നഗ്നയായാണ് വിദ്യയെ കണ്ടെത്തിയത്. രണ്ട് മുറികളിലും വിസർജ്യമടക്കം മാലിന്യം കുന്നുകൂടിക്കിടന്നിരുന്നു. ടോയ്‌ലറ്റിന്റെ വാതിൽ വലിയ തടിക്കഷ്ണങ്ങളുപയോഗിച്ച് അടച്ചിട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

ഇരുവരെയും അതി ഗുരുതരാവസ്ഥയിൽ നഗരത്തിലെ എൽഎൽആർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ദിവസങ്ങളോ ആഴ്ചകളോ ആയി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഇവരെ പരിശോധിച്ച ഡോക്ടർ ജെ.എസ്. ഖുഷ്‌വാല പറഞ്ഞു. ഇരുവർക്കും വിഷാദരോഗമോ മറ്റേതെങ്കിലും തരത്തിലുള്ള മനോവൈകല്യമോ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.

വീട്ടിലെ രണ്ട് മുറിയിലും സിസിടിവി ക്യാമറകളുണ്ടായിരുന്നു. ഇതിലുള്ള ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് കല്യാൺ നഗർ പൊലീസ് പറഞ്ഞു. അയൽക്കാരുമായോ ബന്ധുക്കളുമായോ ഇരുവരും കാര്യമായി സഹകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരെ കാണാതായ കാര്യം നാട്ടുകാരും ശ്രദ്ധിച്ചില്ല. ഏതാനും മാസങ്ങൾക്കിടെ ഒന്നോ രണ്ടോ തവണ ഇലക്ട്രീഷ്യനെ വിളിച്ചിരുന്നു. എന്നാൽ, ഇലക്ട്രീഷ്യനെത്തിയെങ്കിലും വാതിൽ തുറന്നിരുന്നില്ല.

ഇവർക്ക് മക്കളില്ല. ഐഐടി കാൺപുരിലെ അദ്ധ്യാപകനായിരുന്ന സഞ്ജീവ് പിന്നീട് എൻജിനിയറിങ് എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കോച്ചിങ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. സി.എസ്.എ. സർവകലാശാലയിൽ കരാറടിസ്്ഥാനത്തിൽ അദ്ധ്യാപികയായിരുന്നു വിദ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP