Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൺപുരിൽ സബ് ഇൻസ്‌പെക്ടർ രാജിക്കത്ത് നൽകിയത് വാട്‌സ്ആപ്പ് വഴി; എസ്‌ഐ ഉപയോഗപ്പെടുത്തിയത് പൊതുജനങ്ങളുടെ പരാതി വേഗത്തിൽ ലഭിക്കാൻ സജ്ജമാക്കിയ സംവിധാനം

കാൺപുരിൽ സബ് ഇൻസ്‌പെക്ടർ രാജിക്കത്ത് നൽകിയത് വാട്‌സ്ആപ്പ് വഴി; എസ്‌ഐ ഉപയോഗപ്പെടുത്തിയത് പൊതുജനങ്ങളുടെ പരാതി വേഗത്തിൽ ലഭിക്കാൻ സജ്ജമാക്കിയ സംവിധാനം

കാൺപുർ: കാൺപുരിൽ പൊലീസ് സബ് ഇൻസ്‌പെക്ടർ രാജിക്കത്ത് നല്കിയതു വാട്‌സ് ആപ്പിലൂടെ. രാജ്യത്താദ്യമായാണു ഇത്തരമൊരു രാജി റിപ്പോർട്ട് ചെയ്യുന്നത്.

റസൂലാബാദ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വിനോദ്കുമാറാണ് ഇത്തരമൊരു രാജിക്കത്ത് നൽകിയത്. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരിലേക്കാണ് ഇയാൾ രാജിക്കത്തയച്ചത്.

മേലുദ്യോഗസ്ഥരുടെ മാനസികപീഡനം മൂലമാണു താൻ രാജിവയ്ക്കുന്നതെന്നാണു വിശദീകരണം. കാൺപുർ മേഖലാ ഐജിയുടെ പിആർഒയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ടിനു നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

വാട്‌സ് ആപ്പ് വഴി രാജി കത്ത് ലഭിച്ചത് സേനയുടെ തലപ്പത്തുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. മുതിർന്ന ചില പൊലീസുദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനവും അപമാനവും നേരിടേണ്ടി വന്നു. ഇതാണ് തന്റെ രാജിക്ക് കാരണമെന്ന് വിനോദ് കുമാർ വാട്‌സ് ആപ്പ് വഴികൈമാറിയ രാജി സന്ദേശത്തിൽ പറയുന്നു.

പൊതുജനങ്ങളുടെ പരാതി വേഗത്തിൽ സ്വീകരിക്കാൻ കാൺപൂർ ഐജി അശുതോഷ് പാണ്ഡേ രണ്ടാഴ്ച മുൻപാണ് വാട്‌സ്ആപ്പ് പരാതി സംവിധാനം ഏർപ്പെടുത്തിയത്. കാൺപൂർ മേഖലയ്ക്ക് കീഴിൽ വരുന്ന ഒൻപത് ജില്ലകളിലെ 176 സ്റ്റേഷനുകളിലാണ് സംവിധാനം ഏർപ്പെടുത്തിയത്. ഈ ഹെൽപ്പ്‌ലൈൻ നമ്പറിലേക്കാണ് വിനോദ് കുമാർ തന്റെ രാജി സന്ദേശം അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP