Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഗിലിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൾക്ക് പഞ്ചാബ് മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക്; നാലുമാസക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ഭർത്താവിന്റെ ഓർമ്മകളുമായി കൈക്കുഞ്ഞായിരുന്ന മകളെ വളർത്തി വലുതാക്കിയ വിധവയ്ക്ക് ഇത് അഭിമാന നിമിഷം

കാർഗിലിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൾക്ക് പഞ്ചാബ് മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക്; നാലുമാസക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ഭർത്താവിന്റെ ഓർമ്മകളുമായി കൈക്കുഞ്ഞായിരുന്ന മകളെ വളർത്തി വലുതാക്കിയ വിധവയ്ക്ക് ഇത് അഭിമാന നിമിഷം

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിന്റെ പതിനേഴാം വാർഷികം ആചരിക്കുന്ന വേളയിൽ, പോരാട്ടഭൂമിയിൽ വീരമൃത്യുവരിച്ച ഭൂട്ടാ സിംഗിന്റെ വിധവ അമൃത്പാൽ കൗറും പതിനേഴുകാരിയായ മകൾ കോമൾ പ്രീതും ജീവിത പോരാട്ടത്തിൽ വിജയം നേടിയതിന്റെ അഭിമാന നിമിഷങ്ങളാണ് ആ സൈനികന്റെ ഓർമ്മകൾക്കുമുന്നിൽ സമർപ്പിക്കുന്നത്.

വിവാഹംകഴിഞ്ഞ് നാലുവർഷത്തിനകം ഭർത്താവിനെ യുദ്ധത്തിൽ നഷ്ടമായിട്ടും അമൃത് വിധിയെ പഴിച്ചില്ല. ഭൂട്ടായുടെയും തന്റെയും ഓമനമകളെ മിടുക്കിയായി പഠിപ്പിച്ച് വളർത്തി വലുതാക്കി. ഇന്ന് അച്ഛനെ നഷ്ടപ്പെട്ടതിന്റെ പതിനേഴാം വാർഷികത്തിൽ അമ്മ വളർത്തിയ കോമൾ പഞ്ചാബ് മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക് നേടി അച്ഛന്റെ ഓർമ്മകൾക്കുമുന്നിൽ സമർപ്പിക്കുന്നു. ഡിഫൻസ് ഉദ്യോഗസ്ഥരുടെ മക്കളുടെ കാറ്റഗറിയിലാണ് കോമൾ ഈ നേട്ടം കൈവരിച്ചത്. പട്യാലയിലെ ഗവ. രജീന്ദ്ര മെഡിക്കൽ കോളേജിൽ കോമളിന് എംബിബിഎസിന് അഡ്‌മിഷൻ ലഭിക്കുമെന്നാണ് ആ അമ്മയുടെ പ്രതീക്ഷ.

1999 മെയ് 28നാണ് യുദ്ധഭൂമിയിൽ ഭൂട്ടാസിങ് മരിച്ചുവീണത്. അടുത്ത ദിവസം ത്രിവർണ പതാകയിൽ പുതപ്പിച്ച് ഭൂട്ടയെ കൊണ്ടുവന്ന ദിവസം അമൃത് ഓർത്തെടുക്കുന്നു. മാൻസയിൽ ദനേവാല ഗ്രാമത്തിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഭൂട്ടായുടെ വേർപാട് അറിഞ്ഞപ്പോൾ ലോകത്തിലെ ഏറ്റവും ദൗർഭാഗ്യവതിയായ സ്ത്രീ ഞാനായിരിക്കുമെന്നാണ് ചിന്തിച്ചത്. കൈക്കുഞ്ഞായ മകൾക്കുവേണ്ടി മാത്രമായിരുന്നു പിന്നീടുള്ള ജീവിതം - ഇപ്പോൾ 38 കാരിയായ അമൃത് പറയുന്നു.

1996ലായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്കന്ന് പതിനെട്ടുവയസ്സ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പ്‌ളസ് ടു കഴിഞ്ഞയുടൻ വിവാഹം നടന്നു. ആ വർഷവും അടുത്ത വർഷവും രണ്ടുമാസക്കാലത്തെ അവധിക്കെത്തിയപ്പോൾ മാത്രമാണ് ഭൂട്ടായുമൊത്ത് കഴിഞ്ഞത്. ഒരുമിച്ച് ജീവിച്ച ആ നാലുമാസക്കാലം. അതുമാത്രമാണ് അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകൾ. അന്ന് ഭൂട്ടായ്ക്ക് 26 വയസ്സായിരുന്നു. 14-ാം സിഖ് റെജിമെന്റിലായിരുന്നു അദ്ദേഹം. 20-ാം വയസ്സിലാണ് അദ്ദേഹം ആർമിയിൽ ചേരുന്നത്. - അമൃത് ഓർക്കുന്നു.

ഭർത്താവിന്റെ മരണശേഷം അമൃത്പാലിന് മൻസ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സീനിയർ അസിസ്റ്റന്റായി സർക്കാർ ജോലി നൽകി. രണ്ടു വർഷത്തിനുശേഷം മകളുടെ ഭാവിയെക്കരുതി ഭൂട്ടായുടെ അനുജൻ ഭഗവാൻ സിംഗിനെ അമൃത് വിവാഹംചെയ്തു. തനിക്കൊറ്റയ്ക്ക് ജീവിക്കാനും മകളെ സംരക്ഷിക്കാനും കഴിയില്ലെന്ന് തോന്നിയതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് അമൃത് പറയുന്നു.

മകൾക്ക് ഒരു അച്ഛന്റെ സ്‌നേഹം നൽകണമെന്നും തോന്നി. കർഷകനായ ഭഗവാൻസിംഗും പിന്നീട് ആ അമ്മയ്ക്കും മകൾക്കും ജീവിതത്തിൽ തുണയായി. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ടു മക്കൾകൂടി പിറന്നു. മകൾ ഡോക്ടറാവുന്നതിന് ഒരു പടിമാത്രം അടുത്തെത്തിയെന്ന ആനന്ദത്തിലാണ് അമൃത്. പഠിക്കാൻ മിടുക്കിയായ മകൾക്ക് അതിനു കഴിയുമെന്നും സ്വതന്ത്രയായി ജീവിക്കാനാവുന്ന ഭാവിയുണ്ടാകുമെന്നും അമൃത് ഉറപ്പിച്ചുപറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP