Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്ത തടയാൻ കർണ്ണാടക മന്ത്രിയുടെ കുറുക്ക് വഴി; കേബിൾ ഓപ്പറേറ്റർമാരെ സ്വാധീനിച്ച് ചാനൽ പിൻവലിച്ചു; എല്ലാം തുറന്ന് പറയുന്ന ടിവി9 ഇന്നലെ അപ്രത്യക്ഷമാക്കിയത് ഇങ്ങനെ

വാർത്ത തടയാൻ കർണ്ണാടക മന്ത്രിയുടെ കുറുക്ക് വഴി; കേബിൾ ഓപ്പറേറ്റർമാരെ സ്വാധീനിച്ച് ചാനൽ പിൻവലിച്ചു; എല്ലാം തുറന്ന് പറയുന്ന ടിവി9 ഇന്നലെ അപ്രത്യക്ഷമാക്കിയത് ഇങ്ങനെ

ബംഗളൂരു: വാർത്ത തടയാൻ പലവഴികളുണ്ട്. അതിലൊന്നാണ് ഇന്നലെ കർണ്ണാടകയിൽ സംഭവിച്ചത്. സർക്കാരിനെതിരെ വാർത്ത വരുന്നുവെന്ന് പ്രെമോ നൽകി പ്രേക്ഷകരെ ടിവി 9 ചാനൽ മുൾമുനയിൽ നിർത്തി. സിദ്ധരാമയ്യ മന്ത്രിസഭയിലെ വലിയൊരു അഴിമതി പുറത്തുകൊണ്ടു വരുമെന്നായിരുന്നു ടിവി9 ചാനൽ പറഞ്ഞത്. എന്നാൽ അത് ജനങ്ങളിലേക്ക് എത്തുന്നതിനെ തടയാൻ കുറുക്കുവഴികൾ മന്ത്രിമാരുടെ നേതൃത്വത്തിലും തയ്യാറായി. ഇതോടെ ചാനൽ കേബിളിൽ നിന്നും അപ്രത്യക്ഷവുമായി.

സംസ്ഥാന ഊർജ്ജ മന്ത്രി ഡികെ ശിവകുമാറാണ് കരുക്കൾ നീക്കയതെന്നാണ് ചാനലുകാരുടെ ആരോപണം. മന്ത്രിസഭയ്ക്ക് എതിരായ വാർത്ത വരാതിരിക്കാൻ ഊർജ്ജമന്ത്രി കേബിൾ ടിവി ഓപ്പറേറ്റർമാരെ സ്വാധീനിച്ചു. ഒൻപതരയ്ക്ക് പ്രൈം ടൈമിൽ അഴിമതി വാർത്ത വരുന്നതിന് മുമ്പ് തന്നെ കേബിൾ ടിവി ഉടമൾ ടിവി9 ചാനലിനെ പിൻവലിക്കുകയും ചെയ്തു. ഇതോടെ അഴിമതി വാർത്ത കർണ്ണാടകയിൽ ആരും കണ്ടില്ല. അഴിമതി വാർത്ത സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുമുമ്പ് നടന്ന അട്ടിമറിയായതിനാൽ മന്ത്രിതല ഗൂഡാലോചനയെന്ന വാദത്തിൽ തന്നെ ചാനൽ ഉറച്ചു നിൽക്കുന്നു.

ഇക്കാര്യത്തിൽ മാദ്ധ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രിയും തയ്യാറല്ല. അതിനിടെ ടിവി 9 ചാനലിന്റെ ആരോപണങ്ങളെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സംഘടന നിഷേധിച്ചു. സർക്കാരിനെതിരായ വാർത്ത ജനങ്ങളിൽ എത്തുന്നത് തടയാനായിരുന്നില്ല ടിവി9നെ ബ്ലോക്ക് ചെയ്തതെന്നാണ് നിലപാട്. തെലുങ്ക് സിനിമയെ കേന്ദ്രീകരിച്ചാണ് ടിവി9 ചാനൽ പ്രധാനമായും വാർത്തകൾ ചെയ്യുന്നത്. കർണ്ണാടകത്തിൽ അതിന് വലിയ പ്രസക്തിയില്ല. കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് എതിരെ പോലും പലപ്പോഴും വാർത്ത നൽകുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത് പിൻവലിച്ചത്-കേബിൾ ഓപ്പറേറ്റർമാരുടെ സംഘടനാ നേതാവ് പാട്രിക് രാജു വിശദീകരിച്ചു.

കർണ്ണാടകത്തിൽ മാത്രമല്ല തെലുങ്കാനയിലും ടിവി9ന് വെല്ലുവിളികൾ ഏറെയാണ്. സർക്കാരിനെതിരെ വാർത്ത നൽകുന്നതാണ് തെലുങ്കാനുയിലേയും പ്രശ്‌നം. ചാനലിനെ ബ്ലോക്ക് ചെയ്യുമെന്ന് തെലുങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തന്നെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് കർണ്ണാടകത്തിലെ ചാനൽ അപ്രത്യക്ഷമാകൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP