Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി തുടരും; ആറ് ദിവസത്തേക്കു കൂടി കസ്റ്റഡി കാലാവധി നീട്ടണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി; കാർത്തിയെ അറസ്റ്റു ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കാർത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി തുടരും; ആറ് ദിവസത്തേക്കു കൂടി കസ്റ്റഡി കാലാവധി നീട്ടണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി; കാർത്തിയെ അറസ്റ്റു ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താത്കാലികമായി തടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ മൂന്ന് ദിവസംകൂടി സിബിഐയ്ക്ക് ചോദ്യംചെയ്യാം. കാർത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി മാർച്ച് 12 വരെ നീട്ടി. പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

കസ്റ്റഡി ആറ് ദിവസത്തേക്കുകൂടി നീട്ടണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാൽ കാർത്തി ചിദംബരത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യത്തെ എതിർത്തു. ഇതേത്തുടർന്നാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡി നീട്ടിയത്.

അതിനിടെ, കാർത്തി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മാർച്ച് 20 വരെ അറസ്റ്റു ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിനും എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റിനും ഹൈക്കോടതി നോട്ടീസയച്ചിു. ഐ.എൻ.എക് മീഡിയ കേസിൽ ഫെബ്രുവരി 28 നാണ് കാർത്തി ചിദംബരം ചെന്നൈയിൽനിന്ന് അറസ്റ്റിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP