Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബുർഹാൻ വാണി കൊല്ലപ്പെട്ടശേഷം പരിക്കേറ്റത് 2228 പൊലീസുകാർക്കും 1100 സിആർപിഎഫ് ഭടന്മാർക്കും; കാശ്മീരിലെ കലാപകാരികളുടെ അവകാശങ്ങൾക്ക് കണ്ണീരൊഴുക്കുന്നവർ കാണുന്നുണ്ടോ ഈ കണക്ക്

ബുർഹാൻ വാണി കൊല്ലപ്പെട്ടശേഷം പരിക്കേറ്റത് 2228 പൊലീസുകാർക്കും 1100 സിആർപിഎഫ് ഭടന്മാർക്കും; കാശ്മീരിലെ കലാപകാരികളുടെ അവകാശങ്ങൾക്ക് കണ്ണീരൊഴുക്കുന്നവർ കാണുന്നുണ്ടോ ഈ കണക്ക്

ഹിസ്ബുൾ മുജാഹിദീന്റെ 22-കാരനായ കമാൻഡർ ബുർബാൻ വാനിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയശേഷം കാശ്മീരിലുണ്ടായത് കടുത്ത സംഘർഷമാണ്.കാശ്മീരിനെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദികളും അവരെ പിന്തുണയ്ക്കുന്ന മറ്റുള്ളവർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമടക്കം പൊലീസിനും മറ്റു സൈന്യത്തിനുമെതിരെ കടുത്ത വിമർശനം ഉയർത്തുകയും ചെയ്തു.

എന്നാൽ, ബുർഹാൻ വാനി കൊല്ലപ്പെട്ടതിനുശേഷം കാശ്മീരിലുണ്ടായ സംഘർഷങ്ങൾ അവസാനിപ്പിച്ച് ജനജീവിതം സാധാരണ നിലയിലെത്തിക്കുന്നതിന് ജീവൻ തൃണവൽഗണിച്ച് കഷ്ടപ്പട്ട പൊലീസുകാരെയും സൈനികരെയും ആരോർക്കുന്നു? രണ്ടു പൊലീസുകാരാണ് ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റത് 2228 പൊലീസുകാർക്കും 1100 സിആർപിഎഫ് ജവാന്മാർക്കും. 2259 സാധാരണക്കാർക്കും ഈ സംഘർഷങ്ങളിൽ പരിക്കേറ്റു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സംഘർഷത്തിൽ പ്രക്ഷോഭകർ കൊല്ലപ്പെടുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്യുമ്പോൾ വലിയ വാർത്താപ്രാധാന്യം ലഭിക്കുമെങ്കിലും പൊലീസിനും സൈന്യത്തിനും നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകൾ ആരും കാണാറേയില്ല. കാശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തിൽനിന്നും ഇവർക്ക് കാര്യമായ പിന്തുണ ലഭിക്കാറില്ല.

ബുർഹാൻ വാനി സംഘർഷം മൂർഛിച്ചുനിന്ന വേളയിൽ സംഘർഷത്തിന് ഉത്തരവാദികൾ പൊലീസും സൈന്യവുമാണെന്ന മട്ടിൽ മുഖ്യമന്ത്രി മഹബൂബ മുഫ്തി പ്രസ്താവന നടത്തിയിരുന്നു. സംഘർഷത്തിന് ഇവർ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

പലപ്പോഴും ജനക്കൂട്ടത്തിൽനിന്ന രക്ഷപ്പെടുകയാണ് പൊലീസും സൈന്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പരിക്കേറ്റ് ആശുപത്രിയിൽപ്പോലും കൊണ്ടുപോകാൻ വയ്യാത്ത അവസ്ഥയാണെന്ന് പൊലീസുദ്യോഗസ്ഥർ തന്നെ പറയുന്നു. അവിടെയും ജനക്കൂട്ടം ചിലപ്പോൾ പിന്തുടർന്നെത്തും.

സംഘർഷാവസ്ഥയുണ്ടാകുമ്പോൾ ഭൂരിഭാഗം പൊലീസുകാരും അടിയന്തിര ശുശ്രൂഷയ്ക്ക് വിധേയരായി തിരികെ ജോലിയൽ പ്രവേശിക്കുന്ന അവസ്ഥയാണ്. ഗുരുതരമായിപരിക്കേൽക്കുന്നവരെ മാത്രമേ ആർമിയുടെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റാറുള്ളൂ. ഇക്കുറി സംഘർഷത്തിൽ കല്ലേറുകൊണ്ടാണ് പൊലീസിനും സിആർപിഎഫിനും പരിക്കേറ്റത്. 12 പൊലീസുകാർക്കും എട്ട് സിആർപിഎഫുകാർക്കും ഗുരുതരമായി പരിക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP