Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരേ ഭീകരാക്രമണശ്രമം; പോരാട്ടത്തിനിടെ ഒരു സൈനികന് പരിക്കേറ്റു; സുജ്വാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി

കശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരേ ഭീകരാക്രമണശ്രമം; പോരാട്ടത്തിനിടെ ഒരു സൈനികന് പരിക്കേറ്റു; സുജ്വാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി

മറുനാടൻ മലയാളി ഡസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് കരൺ നഗറിലെ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണശ്രമം ഉണ്ടായത്. സംഭവത്തിൽ ഒരു ജവാന് പരുക്കേറ്റു. ഭീകരർക്കെതിരായ സൈനികപോരാട്ടം തുടരുകയാണ്.

സിആർപിഎഫ് 23-ാം നമ്പർ ബെറ്റാലിയന് നേരെയാണ് ആക്രമണശ്രമം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ സുജ്വാൻ സൈനികക്യാമ്പിന് നേരെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് കരൺ നഗറിലും ആക്രമണശ്രമം ഉണ്ടായിരിക്കുന്നത്.
പുലർച്ചെ നാലരയോടെ രണ്ട് അജ്ഞാതർ ആയുധങ്ങളുമായി ക്യാമ്പിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നെന്ന് സിആർപിഎഫ് വക്താവ് പറഞ്ഞു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥൻ ഇവർക്കെതിരെ വെടിയുതിർത്തു. തുടർന്ന് രക്ഷപെട്ട ഭീകരർ അടുത്തുള്ള വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും വക്താവ് പറഞ്ഞു. ഈ വീട് സിആർപിഎഫ് വളഞ്ഞിരിക്കുകയാണ്.

ഭീകരരെ പിടികൂടുന്നതിനായി കുടുതൽ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികളെ കുറിച്ച് സിആർപിഎഫ് ഡയറക്ടർ ജനറൽ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ചർച്ച ചെയ്തു.

അതേസമയം, വെള്ളിയാഴ്ച സുജ് വാൻ സൈനികക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. ഞായറാഴ്ച മൂന്ന് സൈനികരുടെയും ഒരു പ്രദേശവാസിയുടെയും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നാല് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP