Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദം കെട്ടടങ്ങി തുടങ്ങിയപ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് ജെഎൻയുവിലെ മലയാളി വനിതാ പ്രൊഫസ്സർ; കാശ്മീർ ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നും ആസാദി മുദ്രാവാക്യം തെറ്റില്ലെന്നും പ്രസംഗിക്കുന്ന നിവേദിത മേനോന്റെ പ്രസംഗം പുറത്ത്

വിവാദം കെട്ടടങ്ങി തുടങ്ങിയപ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് ജെഎൻയുവിലെ മലയാളി വനിതാ പ്രൊഫസ്സർ; കാശ്മീർ ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നും ആസാദി മുദ്രാവാക്യം തെറ്റില്ലെന്നും പ്രസംഗിക്കുന്ന നിവേദിത മേനോന്റെ പ്രസംഗം പുറത്ത്

ന്യൂഡൽഹി: ജെഎൻയുവിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്ന ആരോപണവും വിവാദവും ഏകദേശം കെട്ടടങ്ങിക്കഴിഞ്ഞു. എന്നാൽ, വിവാദം വീണ്ടും ആളിക്കത്തിച്ചുകൊണ്ട് മലയാളി പ്രൊഫസ്സറുടെ പ്രസംഗം പുറത്തുവന്നിരിക്കുന്നു. കാശ്മീർ ഇന്ത്യ അനധികൃതമായി കൈവശംവച്ചിരിക്കുന്ന പ്രദേശമാണെന്നാണ് പ്രസംഗത്തിൽ നിവേദിത മേനോൻ എന്ന പ്രൊഫസ്സർ അവകാശപ്പെടുന്നത്.

ഫെബ്രുവരി 22-ന് നടന്ന ചടങ്ങിലാണ് ജെഎൻയു വിദ്യാർത്ഥികളോട് നിവേദിതയുടെ വിവാദ പ്രസംഗം. കാശ്മീരിനെ ഇന്ത്യ അനധികൃതമായി കൈവശംവച്ചിരിക്കുകയാണെന്ന് എല്ലാവർക്കുമറിയാം. ലോകം മുഴുവനും ആ വാദം സ്വീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു എന്നാണ് നിവേദിത പ്രസംഗത്തിൽ പറയുന്നത്. രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നുമുള്ള ആരോപണം കത്തിനിന്ന സമയത്തുതന്നെയാണ് നിവേദിതയുടെ പ്രസംഗവുമെന്നത് പ്രസക്തമാണ്.

ടൈമും ന്യൂസ്‌വീക്കുമുൾപ്പെടെ വിദേശ പ്രസിദ്ധീകരണങ്ങളെല്ലാം കാശ്മീരിന്റെ ഭൂപടം വേറിട്ട രീതിയിലാണ് നൽകുന്നത്. ഇത്തരം പ്രസിദ്ധീകരണങ്ങൾ എല്ലായ്‌പ്പോഴും വിവാദമായി മാറുകയും നശിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. കാശ്മീരിലെ ഇന്ത്യയുടെ അനധികൃത നിയന്ത്രണത്തെക്കുറിച്ച് ലോകം മുഴുവൻ സംസാരിക്കുമ്പോൾ, കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന തരത്തിലുള്ള ആസാദി മുദ്രാവാക്യങ്ങളെ നമുക്കും ന്യായീകരിക്കേണ്ടിവരും-നിവേദിത മേനോന്റെ പ്രസംഗം ഇത്തരത്തിലാണ് മുന്നേറുന്നത്.

ജെ.എൻ.യുവിലെ ഇന്റർനാഷണൽ സ്റ്റഡീസിലെ സെന്റർ ഫോർ കംപാരറ്റീവ് പൊളിറ്റക്‌സ് ആൻഡ് പൊളിറ്റിക്കൽ തിയറി വിഭാഗത്തിൽ അദ്ധ്യാപികയാണ് നിവേദിത. ഫെബ്രുവരി 27-നാണ് ഇവരുടെ പ്രസംഗം യുട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പ്രൊഫസ്സറുടെ പ്രസംഗത്തിനെതിരെ എ.ബി.വി.പി രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കാമ്പസ്സിൽ ആവർത്തിക്കുന്നതിനെതിരെ സ്റ്റുഡന്റ് യൂണിയൻ പ്രസ്താവന ഇറക്കണെന്നും നിവേദിത മാപ്പുപറയണമെന്നും എ.ബി.വി.പി. ആവശ്യപ്പെട്ടു.

എന്നാൽ, താൻ പറഞ്ഞതിൽ ദേശവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് നിവേദിത മേനോൻ പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് കാമ്പസ്സിൽ നടന്ന അഫ്‌സൽ ഗുരു അനുസ്മരണത്തെത്തുടർന്ന് സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കനയ്യയെ 18 ദിവസത്തിനുശേഷം വിട്ടയച്ചെങ്കിലും മറ്റു രണ്ട് വിദ്യാർത്ഥി നേതാക്കൾ ഇപ്പോഴും ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP