Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തിയിലെ ഇന്ത്യാ-പാക് സൈനിക പോര് ക്രിക്കറ്റിലേക്കും; സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ വെടിയേറ്റു വീഴുന്നുവന്ന് അഫ്രീദി; നോബോളിൽ വിക്കറ്റെടുത്ത് ആഘോഷിക്കുകയാണ് അഫ്രീദിയെന്ന് ഗൗതം ഗംഭീർ; കശ്മീർ വിഷയത്തിൽ കളി ഗ്രൗണ്ടിന് പുറത്തേക്ക്

അതിർത്തിയിലെ ഇന്ത്യാ-പാക് സൈനിക പോര് ക്രിക്കറ്റിലേക്കും; സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ വെടിയേറ്റു വീഴുന്നുവന്ന് അഫ്രീദി; നോബോളിൽ വിക്കറ്റെടുത്ത് ആഘോഷിക്കുകയാണ് അഫ്രീദിയെന്ന് ഗൗതം ഗംഭീർ; കശ്മീർ വിഷയത്തിൽ കളി ഗ്രൗണ്ടിന് പുറത്തേക്ക്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്ന പാക്കിസ്ഥാനെ ന്യായീകരിക്കുംവിധം മുൻ പാക് നായകൻ അഫ്രീദി. ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീറും. ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം കഴിഞ്ഞദിവസം ശക്തമായ ആക്രമണം നടത്തുകുയും ഭീകരരെ കൊന്നൊടുക്കയും ചെയ്തിരുന്നു. സൈന്യത്തിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തുകയായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇതിനെതിരെ ട്വീറ്ററിൽ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ.

സ്വാതന്ത്ര്യത്തിനും നിശ്ചയദാർഢ്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ ശ്രമമാണിത്. നിഷ്‌കളങ്കരായ സാധാരണക്കാർ കാശ്മീരിൽ വെടിയേറ്റു വീഴുന്നു - ഇതായിരുന്നു അഫ്രീദിയുടെ കുറിപ്പ്. ഇത്തരം 'മനുഷ്യാവകാശ ധ്വംസനങ്ങൾ' നടക്കുമ്പോൾ യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകൾ എവിടെയാണെന്നും അഫ്രീദി ചോദിച്ചു. കശ്മീർ താഴ്‌വരയിൽ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയെ അപലപിച്ച് ട്വിറ്ററിലൂടെ അഫ്രീദി ട്വിറ്ററിൽ നടത്തിയ വിമർശനത്തിന് ട്വിറ്ററിലൂടെത്തെന്നെയാണ് ഗംഭീർ മറുപടി നൽകിയത്.

എന്നത്തേയും പോലെ, ഇക്കുറിയും നോബോളിൽ വിക്കറ്റെടുത്ത് അത് ആഘോഷിക്കുകയാണ് അഫ്രീദിയെന്ന് ഗംഭീർ ട്വീറ്റ് ചെയ്തു. അഫ്രീദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമങ്ങൾ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ് ഗംഭീറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. തുടർന്നാണ് 'നോബോളിലെ വിക്കറ്റ് ആഘോഷമെന്ന' പ്രയോഗത്തിലൂടെ ഗംഭീറിന്റെ ഗംഭീര പ്രതികരണമെത്തിയത്.

നേരത്തെ, 'ഇന്ത്യൻ അധീന കശ്മീരിൽ നിഷ്‌കളങ്കരായ' വ്യക്തികൾക്കു നേരെ നടക്കുന്ന അതിക്രമത്തെ അപലപിച്ചും ഇതിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടാത്തതിൽ അദ്ഭുതം രേഖപ്പെടുത്തിയും അഫ്രീദി ട്വിറ്ററിലൂടെ രംഗത്തെത്തിയതും ചർച്ചയായിരുന്നു. കാശ്മീരിലെ ഷോപിയാനിലും അനന്ത്‌നാഗിലുമായി നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലായി സൈന്യം 13 ഭീകരരെ കഴിഞ്ഞ ദിവസം വധിച്ചിരുന്നു.

ഭീകരരുടെ പരിശീലനകേന്ദ്രം എന്നറിയപ്പെട്ടിരുന്ന ഷോപിയാനിലാണ് ഇതിൽ പത്തുപേരും കൊല്ലപ്പെട്ടത്. ഇവരിൽ കമാൻഡോ സ്ഥാനം വഹിച്ചിരുന്നവരും ഉൾപ്പെട്ടിരുന്നു ഏറ്റുമുട്ടലുകളിൽ മൂന്നു സൈനികരും വീരമൃത്യു വരിച്ചിരുന്നു. നാലു നാട്ടുകാരും കൊല്ലപ്പെട്ടു. ഈ സംഭവത്തോടാണ് അഫ്രീദി ജിഹാദി ഭാഷയിൽ സംസാരിച്ചതും ക്രിക്കറ്റ് ഭാഷയിൽ ഗംഭീർ ചുട്ട മറുപടി നൽകിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP