Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവിനെ മനുഷ്യകവചമാക്കിയ വിവാദ മേജറെ 16കാരിക്കൊപ്പം ഹോട്ടലിൽ നിന്ന് പിടികൂടിയ സംഭവം; ആദ്യമായി  പ്രതകരിച്ച് കരസേന മേധാവി; ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥർ തെറ്റ് ചെയ്താലും നടപടി നേരിടേണ്ടി വരുമെന്ന് ബിപിൻ റാവത്ത്; കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കും  

യുവാവിനെ മനുഷ്യകവചമാക്കിയ വിവാദ മേജറെ 16കാരിക്കൊപ്പം ഹോട്ടലിൽ നിന്ന് പിടികൂടിയ സംഭവം; ആദ്യമായി  പ്രതകരിച്ച് കരസേന മേധാവി; ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥർ തെറ്റ് ചെയ്താലും നടപടി നേരിടേണ്ടി വരുമെന്ന് ബിപിൻ റാവത്ത്; കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കും   

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിനിടെ സൈനിക ജീപ്പിന് മുന്നിൽ യുവാവിനെ മനുഷ്യ കവചമാക്കിയ മേജർ ലീതുൽ ഗൊഗോയിയെ 16കാരിക്കൊപ്പം ഹോട്ടലിൽ നിന്നും പിടികൂടിയ സംഭവത്തിൽ കരസേന മേധാവി ബിബിൻ റാവത്ത് ആദ്യമായി പ്രതികരിച്ചു. ഇന്ത്യൻ സൈന്യത്തിൽ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥർ തെറ്റ് ചെയ്താലും നടപടി നേരിടേണ്ടി വരുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോടൊപ്പം പിടിയിലായ മേജർ നിതിൻ ലീതുൾ ഗൊഗോയി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിനെതിരെയും മാതൃകപരമായ രീതിയിൽ നടപടി സ്വീകരിക്കും.നിയമലംഘനം നടത്തിയവർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച രാവിലെയാണ് പെൺ്കുട്ടിക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കാനെത്തിയ ലീതുൾ ഗൊഗോയ് പിടിയിലാകുന്നത്. ഓൺലൈനിൽ മുറി ബുക്ക് ചെയ്തശേഷമാണ് ലീതുൾ ഗൊഗോയി ഹോട്ടലിലെത്തിയത്. എന്നാൽ ഡ്രൈവർക്കും പെണ്കുട്ടിക്കുമൊപ്പം ഹോട്ടലിലെത്തിയ ഗൊഗോയിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഇവരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെട്ടു.

ലീതുൾ ഗൊഗോയി തിരിച്ചറിയൽ കാർഡ് നൽകി. ഒപ്പമുള്ള പെൺ്കുട്ടി ബുഡ്ഗാം സ്വദേശിനിയാണെന്നും തിരിച്ചറിയൽ കാർഡിൽനിന്നു വ്യക്തമായി. ഇതേതുടർന്നു ജീവനക്കാർ ലീതുൾ ഗൊഗോയിക്കു മുറി നിഷേധിക്കുകയായിരുന്നു. ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടശേഷം പുറത്തുവന്ന ലീതുൾ ഗൊഗോയിയുടെ ഡ്രൈവർ ഹോട്ടൽ ജീവനക്കാരനെ മർദിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും ടാക്‌സി ഡ്രൈവർമാരും ചേർന്ന് ലീതുൾ ഗൊഗോയിയെയും ഡ്രൈവറെയും മർദിച്ചു. സംഭവം വഷളായതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ലീതുൾ ഗൊഗോയിയെയും പെൺകുട്ടിയെയും ഡ്രൈവറെയും കൂട്ടിക്കൊണ്ടുപോയിരുന്നു. ശ്രീനഗറിലെ വിനോദ സഞ്ചാര കേന്ദ്രമായ ദാൽഗേറ്റ് പ്രദേശത്തുള്ള ദ ഗ്രാൻഡ് മമത ഹോട്ടലിലാണ് മേജർ റൂം ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിൽ നിന്നും പിടികൂടിയ ഗൊഗോയിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയിച്ചിരുന്നു.

ജനക്കൂട്ടത്തിന്റെ കല്ലേറിൽ നിന്നും രക്ഷപ്പെടാനെന്ന പേരിൽ ജമ്മു കശ്മീരിൽ ഫാറൂഖ് അഹ്മദ് ദാർ എന്ന യുവാവിനെയാണ് സൈനിക ജീപ്പിന് മുന്നിൽ കെട്ടിയിട്ടു മനുഷ്യ കവചമാക്കിയത്. ശ്രീനഗറിലെ സംഭവത്തിൽ കശ്മീർ പൊലീസും സൈന്യവും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിലിൽ ശ്രീനഗർ പാർലമെന്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബദ്ഗാം ജില്ലയിലെ ചില്ല്-ബ്രാസ് ഗ്രാമത്തിലെ ഫാറൂഖ് അഹ്മദ് ദാർ എന്ന യുവാവിനെ സൈനിക ജീപ്പിനു മുമ്പിൽ കെട്ടിയിട്ട മേജർ ലീതുൽ ഗൊഗോയിയുടെ നടപടി വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

എന്നാൽ ഗോഗോയിക്ക് പൂർണ പിന്തുണ നൽകിയ സൈന്യം ഇയാളെ പ്രശംസാപത്രം നൽകി ആദരിച്ചിരുന്നു.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ എസ് പി പാണി പറഞ്ഞു.സൈനിക ഡ്യൂട്ടിയിലായിരിക്കെ ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നവർക്കെതിരേ കോടതി അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.

വോട്ടെടുപ്പ് സമയമായിരുന്നെന്നും അതിനാൽ വോട്ടെടുപ്പ് കേന്ദ്രത്തിന് ചുറ്റും കല്ലെറിയാൻ നിന്നവരെ നേരിടാൻ ഇതേ ഉണ്ടായിരുന്നുള്ളൂ വഴിയെന്നും. വോട്ടെടുപ്പ് സമാധാനപരമായി നടത്തേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും അതിനായാണ് പട്ടാള ഉദ്യോഗസ്ഥർ ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നും ഗൊഗോയിക്ക് പുരസ്‌കാരം നൽകിയത് സൈനീകരുടെ മനോവീര്യം ഉയർത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അന്ന് പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP