Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുപ്വാരയിലെ സൈനിക ക്യാംപിനു നേരെ ഭീകരരുടെ ചാവേറാക്രമണം; ക്യാപ്ടൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

കുപ്വാരയിലെ സൈനിക ക്യാംപിനു നേരെ ഭീകരരുടെ ചാവേറാക്രമണം; ക്യാപ്ടൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ശ്രീനഗർ: ജമ്മു കശ്മീരിലെ ഇന്ത്യാ- പാക് അതിർത്തിക്കടുത്ത് സൈനിക ക്യാമ്പിൽ ഭീകരാക്രമണം. കുപ്വാരയിലെ പൻസ്ഗാം സൈനിക ക്യാമ്പിലാണ് പുലർച്ചെ നാലു മണിയോടെ ചാവേറാക്രമണം നടന്നത്. രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. ഒരു ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മൂന്നു സൈനികർ സംഭവത്തിൽ വീരമൃത്യു വരിച്ചുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് സംശയം. കനത്ത മൂടൽമഞ്ഞിന്റെ മറപറ്റിയെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഈ സമയത്ത് സൈന്യത്തിന് ഭീകരരെ പ്രതിരോധിക്കാൻ സാധിച്ചില്ല എന്നാണ് വിവരം.

സൈന്യത്തിനൊപ്പം കശ്മീർ പൊലീസും ഭീകരർക്കായി തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ സൈന്യം ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൈനിക കേന്ദ്രത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേൾക്കുന്നതായി പ്രദേശവാസികൾ പറയുന്നു.

ആറുമാസങ്ങൾക്കുമുമ്പ് ഉറിയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സൈനിക ക്യാമ്പിന് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. ഉറി ആക്രമണത്തിൽ 19 സൈനികരായിരുന്നു മരിച്ചത്. ഇതിന് തിരിച്ചടി നടത്താനായി ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ മറികടന്ന മിന്നലാക്രമണം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP