Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുത്; കശ്മീരില്ലാത്ത ഇന്ത്യ അപൂർണം; സമാധാനം പുനഃസ്ഥാപിക്കാൻ വിഘടനവാദികളുമായി ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി

കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുത്; കശ്മീരില്ലാത്ത ഇന്ത്യ അപൂർണം; സമാധാനം പുനഃസ്ഥാപിക്കാൻ വിഘടനവാദികളുമായി ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി

ശ്രീനഗർ; കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിഘടനവാദികളുമായി ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. മുന്നൂറിലധികം പേരെ നേരിൽകണ്ട് സംസാരിച്ചു. എല്ലാവരും സമാധാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്നും രാജ്‌നാഥ് സിങ്. കൂട്ടിച്ചേർത്തു.

കശ്മീരിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമൊത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കമ്പ്യൂട്ടറുകളും പുസ്തകവും പേനയുമാണ് എടുക്കേണ്ടത്. ഇവരെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കശ്മീരില്ലാതെ ഇന്ത്യക്ക് നിലനിൽക്കാൻ കഴിയില്ല. കശ്മീരില്ലാതെ ഇന്ത്യ അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനെത്തുടർന്നാണ് കശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ ഇതുവരെ 69 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

അതേസമയം, കശ്മീർ സംഘർഷത്തിൽ നിലപാടു കടുപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഈ മാസം അവസാനത്തോടെ താഴ്‌വരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗവർണറെ മാറ്റുകയോ സംസ്ഥാനത്തു ഗവർണർ ഭരണം ഏർപ്പെടുത്തുകയോ ചെയ്യുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. സംഘർഷം നേരിടാൻ സംസ്ഥാന സർക്കാർ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കണമെന്നാണു കേന്ദ്രസർക്കാരിന്റെ ആവശ്യം.

കശ്മീരിൽ സന്ദർശം തുടരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായും ഭരണകക്ഷിയായ പിഡിപിയുടെ നേതാക്കളുമായും പൗര സമൂഹവുമായും ചർച്ച നടത്തിയിരുന്നു. ബിജെപി, കോൺഗ്രസ്, നാഷനൽ കോൺഫറൻസ് തുടങ്ങിയ പാർട്ടി നേതാക്കളും രാജ്‌നാഥിനെ കണ്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP