Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്വ സംഭവത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; സംഭവ സ്ഥലത്തുണ്ടായത് പ്രതികളുടെ മുടിയും രക്തസാമ്പിളും തന്നെയെന്ന് തെളിഞ്ഞതോടെ ശക്തമായി നീങ്ങി അന്വേഷകർ; അറസ്റ്റിലായവർ അല്ല പ്രതികളെന്ന് ഇപ്പോഴും പ്രചരിപ്പിച്ച് ഒരു സംഘം മാധ്യമങ്ങൾ

കത്വ സംഭവത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; സംഭവ സ്ഥലത്തുണ്ടായത് പ്രതികളുടെ മുടിയും രക്തസാമ്പിളും തന്നെയെന്ന് തെളിഞ്ഞതോടെ ശക്തമായി നീങ്ങി അന്വേഷകർ; അറസ്റ്റിലായവർ അല്ല പ്രതികളെന്ന് ഇപ്പോഴും പ്രചരിപ്പിച്ച് ഒരു സംഘം മാധ്യമങ്ങൾ

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിൽ പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് മറിച്ചുള്ള പ്രചാരണം സത്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജമ്മു കാഷ്മീർ ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതികളുടെ മുടിയും ശരീരസ്രവങ്ങളും ഉൾപ്പെടെ സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇത് പ്രതികളുടേത് തന്നെയെന്ന് വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് തന്നെയെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകൾ എന്നിവ ഡിഎൻഎ പരിശോധനയിൽ പ്രതികളുടേതെന്ന് വ്യക്തമായതായി ഫോറൻസിക് ഉദ്യോഗസ്ഥർ അറിയിച്ചു.

ബക്കർവാൽ മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയിൽ പെൺകുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, പെൺകുട്ടി കൊല്ലപ്പെട്ടത് പീഡനത്തെ തുടർന്നല്ലെന്നും ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളവരെ കുടുക്കുകയാണെന്നും ആരോപിക്കുന്ന വാർത്തകൾ ഇപ്പോഴും ചില മാധ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന ജമ്മു കാഷ്മീർ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP