Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ടുനിരോധനത്തിൽ മോദിയുടെ നീക്കം പരാജയപ്പെടും; നടപ്പാക്കിയ രീതി ശരിയായില്ലെന്നും മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു

നോട്ടുനിരോധനത്തിൽ മോദിയുടെ നീക്കം പരാജയപ്പെടും; നടപ്പാക്കിയ രീതി ശരിയായില്ലെന്നും മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു

ന്യൂഡൽഹി: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി പരാജയപ്പെടാനാണു സാധ്യതയെന്ന് കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പറഞ്ഞു. നോട്ട് നിരോധനം നടപ്പിലാക്കിയ രീതി ശരിയായില്ലെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാർ എന്ത് ഉദ്ദേശിച്ചാണോ നോട്ട് നിരോധനം നടപ്പിലാക്കിയത്, അത് നേടാനായില്ല. അതിനാൽ ഇത് പരാജയപ്പെട്ടേക്കാമെന്നു തന്നെയാണു വിലയിരുത്തലെന്നും കൗശിക് പറഞ്ഞു.

ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ബസുവിന്റെ പരാമർശം. നോട്ട് നിരോധനം ഏറ്റവുമധികം ബാധിച്ചത് സാധാരണക്കാരെയാണ്. ഇന്ത്യയിൽ പ്രചാരത്തിലുള്ള നോട്ടുകളിൽ ഭൂരിഭാഗവും 500, 1000 നോട്ടുകളാണ്. മുന്നറിയിപ്പില്ലാതെ ഇവ പിൻവലിച്ചത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ബസു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP