Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്വ സംഭവത്തിന് പിന്നാലെ കശ്മീർ മന്ത്രിസഭയിൽ അഴിച്ചുപണി; ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് കവിന്ദർ ഗുപ്ത; ആറ് പുതിയ മന്ത്രിമാരും ഇന്ന് അധികാരത്തിൽ; കത്വ സംഭവവുമായി പുനഃസംഘടനയ്ക്ക് ബന്ധമില്ലെന്ന് ബിജെപി

കത്വ സംഭവത്തിന് പിന്നാലെ കശ്മീർ മന്ത്രിസഭയിൽ അഴിച്ചുപണി; ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് കവിന്ദർ ഗുപ്ത; ആറ് പുതിയ മന്ത്രിമാരും ഇന്ന് അധികാരത്തിൽ; കത്വ സംഭവവുമായി പുനഃസംഘടനയ്ക്ക് ബന്ധമില്ലെന്ന് ബിജെപി

ശ്രീനഗർ: കാശ്മീർ ഉപമുഖ്യമന്ത്രിയായി ഗാന്ധിനഗർ എംഎൽഎ കവിന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിക്കു പുറമേ മറ്റ് ആറ് പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് കളമൊരുക്കി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമൽസിങ് രാജിവച്ചിരുന്നു.

കത്വപീഡനക്കേസ് പ്രതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന റാലിയിൽ പങ്കെടുത്തതിന് രണ്ട് ബിജെപി മന്ത്രിമാർ നേരത്തെ രാജിവച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടിനൊപ്പം നിന്നതിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി നിർമൽ സിംഗിനെ ബിജെപി ഞായറാഴ്ച രാജിവയ്‌പ്പിച്ചത്. ഇതേത്തുടർന്നാണ് മന്ത്രിസഭാ പുനഃസംഘടന.

ബിജെപി നേതാക്കളായ സാത് ശർമ, രാജീവ് ജസ്‌രോതിയ, ദേവിന്ദർ കുമാർ മന്യാൽ, ശക്തിരാജ് എന്നിവരും മന്ത്രിമാരാകും പിഡിപിയിൽ നിന്ന് മുഹമ്മദ് ഖലിൽ ബന്ത്, മുഹമ്മദ് അഷ്‌റഫ് മിർ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. ശ്രീനഗറിലെ കൺവെൻഷൻ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.

അതിനിടെ, മന്ത്രിസഭാ പുനഃസംഘടന അത് കത്വ പ്രശ്‌നത്തിന്റെ പേരിലല്ലെന്ന് ആണ് ബിജെപി നിലപാട്. ഏതെങ്കിലും പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലല്ല പുനഃസംഘടനയെന്ന് കേന്ദ്രമന്ത്രി ജതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. പുനഃസംഘടനയ്ക്ക് കത്വ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവും രംഗത്തെത്തിയിരുന്നു.

മെഹബൂബ മുഫ്തി മന്ത്രിസഭയിലെ എല്ലാ പാർട്ടി മന്ത്രിമാരോടും രാജിക്കത്ത് നൽകാൻ ബിജെപി ഏപ്രിൽ 17ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിക്കത്ത് ഗവർണർ എൻ.എൻ.വോഹ്‌റയ്ക്കു കൈമാറിയിരുന്നില്ല. പാർട്ടിയിലെ പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് ഇപ്പോൾ ബിജെപി തീരുമാനിച്ചത്. നിർമൽ സിങ്ങിന് ഇതു സംബന്ധിച്ച നിർദ്ദേശം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP