Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

72 മണിക്കൂർ സമയം തന്നാൽ വോട്ടിങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാമെന്ന് അരവിന്ദ് കേജ്‌രിവാൾ; യന്ത്രങ്ങളിൽ നടത്തിയത് സങ്കീർണമായ സോഫ്ട്‌വെയർ ഉപയോഗിച്ചുള്ള തിരിമറി; ഉത്തർപ്രദേശിൽ ഉപയോഗിച്ച യന്ത്രങ്ങൾ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നത് സംശയാസ്പദമെന്നും ഡൽഹി മുഖ്യമന്ത്രി

72 മണിക്കൂർ സമയം തന്നാൽ വോട്ടിങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാമെന്ന് അരവിന്ദ് കേജ്‌രിവാൾ; യന്ത്രങ്ങളിൽ നടത്തിയത് സങ്കീർണമായ സോഫ്ട്‌വെയർ ഉപയോഗിച്ചുള്ള തിരിമറി; ഉത്തർപ്രദേശിൽ ഉപയോഗിച്ച യന്ത്രങ്ങൾ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നത് സംശയാസ്പദമെന്നും ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: 72 മണിക്കൂർ സമയം നൽകിയാൽ വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ തെളിയിച്ചു തരാമെന്ന വെല്ലുവിളിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇലക്ട്രേണിക് വോട്ടിങ് മെഷീനിൽ നടന്നത് സങ്കീർണണമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൊണ്ടുള്ള തിരിമറിയാണെന്നും കെജ്‌രിവാൾ ആരോപിച്ചു.

'നിങ്ങൾ എനിക്ക് 72 മണിക്കൂർ സമയം തരൂ, ഇവിടെ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ നടക്കുന്ന തിരിമറി തിരഞ്ഞെടുപ്പ് കമ്മിഷനും ക്യാമറയ്ക്കും മുന്നിൽ ഞാൻ തെളിയിക്കാം' ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേജ്രിവാൾ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും അതിന്റെ ഭീഷണിയിലാണെന്ന് കേജ്‌രിവാൾ പറഞ്ഞു.

ഇന്ത്യയിൽ നിരവധി വോട്ടിങ് യന്ത്രങ്ങളുണ്ട്. പിന്നെന്തിനാണ് ഉത്തർപ്രദേശിൽ ഉപയോഗിച്ച വോട്ടിങ് മെഷീനുകൾ ഡൽഹിയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിനായി യുപിയിലെ ഗോവിന്ദ് നഗറിൽനിന്നുള്ള 300 യന്ത്രങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

സാങ്കേതികമായി, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 45 ദിവസം കഴിയാതെ വോട്ടിങ് യന്ത്രങ്ങൾ മറ്റൊരിടത്ത് ഉപയോഗിക്കാനാകില്ല. അങ്ങനെയിരിക്കെ ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധം പിടിക്കുന്നത് എന്തിനാണ്? ഡൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് ഉപയോഗിക്കണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടു.

നേരത്തേ, വോട്ട് വേറെയാൾക്കാണു വീഴുന്നതെങ്കിൽ ലൈറ്റ് തെളിയുന്നതിലൂടെ കണ്ടെത്താനാകുമായിരുന്നു. എന്നാൽ ഇപ്പോൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിക്കുതന്നെ ലൈറ്റ് തെളിയും എന്നാൽ വോട്ട് വീഴുന്നത് മറ്റു സ്ഥാനാർത്ഥിക്കാണ്. എല്ലാ യന്ത്രങ്ങളിലും കൃത്രിമം നടന്നുവെന്നു കരുതുന്നില്ല. എന്നാൽ കൃത്രിമം നടത്തിയ വോട്ടിങ് യന്ത്രങ്ങൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

യന്ത്രങ്ങളിലെ സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദം. എന്നാൽ ഈ യന്ത്രങ്ങൾ ഞങ്ങൾക്കു തരിക, ഞങ്ങളതു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാം. ഇതു രാജ്യത്തിന്റെ മൊത്തം വിശ്വാസത്തിന്റെ കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യസന്ധതയെയാണ് ഇതു ബാധിക്കുക കേജ്രിവാൾ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP