Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻ ഭാഗവതിനു മറുപടിയുമായി അരവിന്ദ് കെജ്‌രിവാളും; ഹിന്ദുക്കളെ പ്രകോപിപ്പിക്കും മുമ്പ് പത്തുകുട്ടികളെ നന്നായി വളർത്തിക്കാണിക്കൂ എന്നു ഡൽഹി മുഖ്യമന്ത്രി

മോഹൻ ഭാഗവതിനു മറുപടിയുമായി അരവിന്ദ് കെജ്‌രിവാളും; ഹിന്ദുക്കളെ പ്രകോപിപ്പിക്കും മുമ്പ് പത്തുകുട്ടികളെ നന്നായി വളർത്തിക്കാണിക്കൂ എന്നു ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ഹിന്ദു ദമ്പതിമാർ പ്രത്യുൽപ്പാദനം വർധിപ്പിക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതിനു മുൻപ് മോഹൻ ഭാഗവത് പത്തു കുട്ടികളെ നന്നായി വളർത്തി കാണിക്കുകയാണ് വേണ്ടതെന്ന് കെജ്രിവാൾ പ്രതികരിച്ചു.

ആഗ്രയിൽ സംഘടനയുടെ ചതുർദിന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് മോഹൻ ഭാഗവത് ഹിന്ദുക്കളുടെ ജനസംഖ്യയെപ്പറ്റിയുള്ള പ്രസ്താവന നടത്തിയത്. ഇതിനെതിരെ ബിഎസ്‌പി നേതാവു മായാവതിയും യുപി മന്ത്രി അസം ഖാനും നേരത്തെ പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെയാണു ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും രൂക്ഷമായ ഭാഷയിൽ വിമർശനവുമായി എത്തിയത്. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ വർധിക്കരുതെന്ന് ഏതു നിയമമാണു പറയുന്നതെന്നായിരുന്നു ഭാഗവതിന്റെ ചോദ്യം. അങ്ങനെയൊന്നില്ല. മറ്റുള്ളവരുടെ എണ്ണം വർധിക്കുമ്പോൾ ജനസംഖ്യ വർധിപ്പിക്കുന്നതിൽനിന്ന് ഹിന്ദുക്കളെ എന്താണു തടയുന്നത് എന്നായിരുന്നു മോഹൻ ഭാഗവതിന്റെ വാക്കുകൾ.

ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയ്ക്ക് നരേന്ദ്ര മോദിയെ ചൂണ്ടിയായിരുന്നു യുപി മന്ത്രി അസംഖാന്റെ വിമർശനം. മോഹൻ ഭാഗവത് ആദ്യം സ്വന്തം നേതാവിനോട് സന്തതികളെ സൃഷ്ടിക്കാൻ പറയണമെന്നാണ് അസംഖാൻ പറഞ്ഞത്. യുപിയിലെ പ്രതിപക്ഷ നേതാക്കളും ഭാഗവതിനെതിരെ വിമർശനവുമായി രംഗത്തെത്തി.ഹിന്ദുക്കൾ പ്രത്യുത്പാദനം വർധിപ്പിച്ചാൽ അവരുടെ കുട്ടികൾക്ക് ബിജെപി. സർക്കാർ ജോലി നൽകുമോ എന്നാണ് ബി.എസ്‌പി. നേതാവ് മായാവതി പ്രതികരിച്ചത്. എപ്പോഴും മതത്തെ മാത്രം കൂട്ടുപിടിക്കുന്ന ഭാഗവത് ഇതല്ലാതെ വേറെന്ത് പറയാൻ എന്നായിരുന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP