Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താഴെ പറയുന്ന രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാത്ത രാജ്യം ഏത്? ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിലെ ചോദ്യം പരിഹാസമോ? പുതിയ വിവാദം

താഴെ പറയുന്ന രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാത്ത രാജ്യം ഏത്? ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിലെ ചോദ്യം പരിഹാസമോ? പുതിയ വിവാദം

കൊച്ചി: എന്തും ഏതും കേരളത്തിൽ വിവാദമായി മാറാൻ അധികം സമയം വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കെതിരെ ഏറ്റവും അധികം എതിർപ്പുയർന്നത് കേരളത്തിൽ നിന്നാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരളത്തിൽ നിന്നും ചോദ്യപേപ്പറിൽ മോദി സന്ദർശിക്കാത്ത ചോദ്യം ഏതെന്ന് ചോദ്ിച്ചാൽ അതിനെ കളിയാക്കലായി വ്യാഖാനിക്കാൻ അധികം സമയം വേണ്ട. ഇതേ മോദിയെ പരിഹസിച്ചാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ വിവാദങ്ങൾ ഉയരുന്നത്.

ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിൽ വന്ന ചോദ്യം ഉദ്യോഗാർഥികൾക്ക് കൗതുകമായി. പരീക്ഷയിലെ ആറാമത്തെ ചേദ്യമാണ് പ്രധാനമന്ത്രിയുടെ വിദേശ രാജ്യ സന്ദർശനത്തെക്കുറിച്ച് പരാമർശിക്കുന്നത്. താഴെപ്പറയുന്ന രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാത്ത രാജ്യം ഏതെന്നാണ് ചോദ്യം. യു.എസ്.എ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, യു.കെ എന്നിങ്ങനെ നാല് ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

തുടർച്ചയായ വിദേശ സന്ദർശനങ്ങളുടെ പേരിൽ പാർലമെന്റിനകത്തും പുറത്തും നരേന്ദ്ര മോദി വിമർശന വിധേയമാകുന്നതിനിടെയാണ് ചോദ്യപേപ്പറിലും മോദി ഇടംപിടിച്ചത്. സോഷ്യൽ മീഡിയയിലെ ട്രോൾ പോസ്റ്റുകളിലും മോദിയുടെ വിദേശ സന്ദർശനം വിഷയമാണ്. അഞ്ച് കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയിൽ മുപ്പതിനായിരം പേർ പരീക്ഷ എഴുതി. ഉദ്യോഗാർത്ഥികൾ തന്നെയാണ് മോദിയുടെ വിദേശ സന്ദർശനം സംബന്ധിച്ച ചോദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. എൽ.ബി.എസിനായിരുന്നു പരീക്ഷയുടെ നടത്തിപ്പ് ചുമതല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP