Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി യുവാവിനെ ബംഗളൂരുവിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാനില്ലെന്നു പരാതി; കാണാതായത് ജോലി അന്വേഷിച്ചെത്തിയ കൊല്ലം സ്വദേശിയെ

മലയാളി യുവാവിനെ ബംഗളൂരുവിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാനില്ലെന്നു പരാതി; കാണാതായത് ജോലി അന്വേഷിച്ചെത്തിയ കൊല്ലം സ്വദേശിയെ

ബംഗളൂരു: ജോലി അന്വേഷിച്ച് ബംഗളൂരുവിലെത്തിയ മലയാളി യുവാവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായതായി പരാതി. കൊല്ലം കടപ്പാക്കട നബീൽ നഹാസിൽ നഹാസ് പാഷ-സീനത്ത് ദമ്പതികളുടെ മകൻ നബീൽ നഹാസിനെ(24)യാണ് ബംഗളൂരു മഹാദേവപുരം പൊലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായത്.

ദുബായിലാൽ ജോലി നോക്കിയിരുന്ന നബീൽ ഫെബ്രുവരിയാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് പുതിയ ജോലിയിൽ പ്രവേശിക്കാൻ 24ന് രാവിലെ കൊല്ലത്തുനിന്നും ബംഗളൂരുവിലെത്തി. തുടർന്ന് ഓട്ടോയിൽ കയറിയ നബീൽ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു എന്നാരോപിച്ച് ഡ്രൈവർ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മഹാദേവപുരം പൊലീസ് സ്‌റ്റേഷനിൽ ഏകദേശം ആറ് മണിക്കൂറോളം നബീലുണ്ടായിരുന്നു. തുടർന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പുറത്തുപോയ നബീൽ തിരികെ എത്തിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളുടെ പേഴ്‌സും ബാഗും എ.റ്റി.എം കാർഡും ഉൾപ്പെടെയുള്ളവ പരിശോധനയ്ക്കായി പൊലീസ് വാങ്ങിയിരുന്നു.

വിവരമറിഞ്ഞ് ദുബായിലായിരുന്ന നബീലിന്റെ മാതാപിതാക്കൾ നാട്ടിലെത്തി. ബംഗളൂരുവിലെത്തി ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് നബീലിന്റെ കുടുംബം മഹാദേവപുരം പൊലീസിലും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയശേഷമാണ് നബീൽ ഒരു വർഷത്തോളം ദുബായിൽ ജോലിചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP