Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗൗരി ലങ്കേഷിന്റെ കൊലയാളി അറസ്റ്റിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്; ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഗൗരി ലങ്കേഷിന്റെ കൊലയാളി അറസ്റ്റിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്; ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തി വ്യക്തി പിടിയിൽ. ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്ത ആളെന്ന് സംശയിക്കുന്ന വ്യക്തിയെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിജയപുരയിലെ സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോറിനെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ എസ്ഐടി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു.

കേസിൽ ഗുണ്ടാ നേതാവ് സുചിത് കുമാർ, ഹിന്ദു യുവസേനാ പ്രവർത്തകൻ കെ.ടി. നവീൻകുമാർ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാടു പുലർത്തുന്നയാളാണെന്നും അവർക്കു വേണ്ടിയാണു താൻ വാങ്ങുന്ന തിരകളെന്നും തീവ്രനിലപാടുള്ളയാൾ പറഞ്ഞതായി അറസ്റ്റിലായ കെ.ടി. നവീൻകുമാർ പൊലീസിനു മൊഴി നൽകിയിരുന്നു.

എഴുത്തുകാരനായ എം എം കലബുർഗിക്കും ഗൗരി ലങ്കേഷിനും വെടിയേറ്റത് ഒരേ തോക്കിൽനിന്നാണെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ അവരുടെ വസതിയിൽ കൊല്ലപ്പെട്ടത്. 2015 ഓഗസ്റ്റ് 30നാണ് കലബുർഗി വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഗൗരി ലങ്കേഷിന്റെ ശരീരത്തിൽനിന്ന് മൂന്ന് വെടിയുണ്ടയും കലബുർഗിയുടെ ശരീരത്തിൽനിന്ന് രണ്ട് വെടിയുണ്ടയുമാണ് കണ്ടെത്തിയത്. രണ്ടുപേരുടെയും കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത് ഒരേ സംഘമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തെളിവ് ഇപ്പോഴാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP