Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാവികസേന ഉപമേധാവി സ്ഥാനത്ത് മലയാളിത്തിളക്കം; നേവിയിലെ രണ്ടാമനായി കൊച്ചി സ്വദേശി വൈസ് അഡ്‌മിറൽ അജിത്ത് കുമാർ സ്ഥാനമേറ്റു

നാവികസേന ഉപമേധാവി സ്ഥാനത്ത് മലയാളിത്തിളക്കം; നേവിയിലെ രണ്ടാമനായി കൊച്ചി സ്വദേശി വൈസ് അഡ്‌മിറൽ അജിത്ത് കുമാർ സ്ഥാനമേറ്റു

ന്യൂഡൽഹി: നാവികസേന ഉപ മേധാവിയായി മലയാളിയായ വൈസ് അഡ്‌മിറൽ അജിത്ത് കുമാർ ചുതലയേറ്റു. വൈസ് അഡ്‌മിറൽ കരംബീർ സിങ് ചുമതലയൊഴിഞ്ഞ പദവിയിലേക്കാണ് എറണാകുളം സ്വദേശിയായ അജിത്കുമാർ നിയമിതനായത്.

ന്യൂഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വൈസ് അഡ്‌മിറൽ കരംബീർ സിങ്ങിൽനിന്ന് അജിത്കുമാർ ചുമതല ഏറ്റുവാങ്ങി. ഏഴിമല നാവിക അക്കാദമി മേധാവിയായിരുന്നു അദ്ദേഹം. 1981 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നേവിയിൽ ചേർന്നത്. മിസൈൽ- പീരങ്കി അഭ്യാസത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹത്തിന് 2009 ൽ ഫ്‌ളാഗ് റാങ്ക് ലഭിച്ചു.

ഐ എൻ സ് ദ്രോണാചാര്യയുടെ കമാൻഡിങ് ഓഫീസർ, മുംബൈ വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് സ്റ്റാഫ് ഓഫീസർ, മാരിടൈം വാർഫെയർ സെന്റർ ഡയറക്ടർ, ഈസ്റ്റേൺ ഫ്‌ളീറ്റ് ഫ്‌ളാഗ് ഓഫീസർ, നാവിക ആസ്ഥാനത്തെ എച്ച്.ആർ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്

 തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌ക്കൂൾ പൂർവ്വവിദ്യാർത്ഥിയാണ് അജിത് കുമാർ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP