Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യ വിസർജ്യത്തിൽ അടങ്ങിയ ഇ കോളി ബാക്ടീരിയയുടെ അംശം കെഎഫ്‌സിയിൽ; ന്യൂഡിൽസിനു പിന്നാലെ കെഎഫ്‌സി കുടുങ്ങിയത് തെലങ്കാനയിൽ നടത്തിയ പരിശോധനയിൽ

മനുഷ്യ വിസർജ്യത്തിൽ അടങ്ങിയ ഇ കോളി ബാക്ടീരിയയുടെ അംശം കെഎഫ്‌സിയിൽ; ന്യൂഡിൽസിനു പിന്നാലെ കെഎഫ്‌സി കുടുങ്ങിയത് തെലങ്കാനയിൽ നടത്തിയ പരിശോധനയിൽ

ന്യൂഡൽഹി: മാഗി ന്യൂഡിൽസ് വിവാദം കെട്ടടങ്ങും മുമ്പ് മറ്റൊരു ആഗോള കുത്തക ഭക്ഷണ പദാർഥം കൂടി പരിശോധനയിൽ കുടുങ്ങി. കെഎഫ്‌സിയാണ് ഭക്ഷ്യസുരക്ഷാ പരിശോധനയിൽ കുടുങ്ങിയത്. മനുഷ്യവിസർജ്യത്തിൽ അടങ്ങിയ ഇ കോളി ബാക്ടീരിയയാണ് കെഎഫ്‌സിയിൽ കണ്ടെത്തിയത്.

കുടൽവീക്കം, ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമാകാവുന്ന സാൽമൊണേല്ല ബാക്ടീരിയയുടെ അംശവും ഇതിൽ കണ്ടെത്തിയിട്ടുണ്ട്. തെലങ്കാനയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

തെലങ്കാനയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് ഔട്ട്‌ലറ്റുകളിൽ നിന്നായി ശേഖരിച്ച അഞ്ച് സാമ്പിളുകളാണ് തെലങ്കാന സർക്കാർ ഏജൻസി പരിശോധിച്ചത്. തെലങ്കാന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

ഹിമായത് നഗർ, വിദ്യാനഗർ, ചിക്കാഡ്പള്ളി, നാച്ചാരം ഇ.സിഐഎൽ എക്‌സ് റോഡ് എന്നിവടങ്ങളിൽ നിന്ന് ജൂൺ 18നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തത്.

അതേസമയം, ഈ കണ്ടെത്തലിനെക്കുറിച്ച് അറിയില്ലെന്ന് കെ.എഫ്.സി പ്രതികരിച്ചു. ശുദ്ധമായ അന്തരീക്ഷത്തിലാണ് ഞങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതെന്നും കെ.എഫ്.സി ബ്രാൻഡിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കമ്പനി വ്യക്താവ് പ്രതികരിച്ചു. മോശപ്പെട്ട സാഹചര്യത്തിൽ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നോ കൊണ്ടുപോകും വഴിയോ എന്തെങ്കിലും സംഭവിച്ചതാകുമെന്നാണ് കെ.എഫ്.സിയുടെ വിശദീകരണം.

ദിവസങ്ങൾക്കു മുമ്പ് കെഎഫ്‌സി റെസ്റ്റോറന്റിൽ നിന്ന് പാകംചെയ്ത ചിക്കനു പകരം എലിയെ ലഭിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത് ചിക്കൻ തന്നെയാണെന്ന് തെളിഞ്ഞതായി കെഎഫ്‌സി അവകാശപ്പെട്ടിരുന്നു. നേരത്തെയും ഇന്ത്യയിൽ കെഎഫ്‌സിക്കെതിരായി ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP