Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈദിന് പ്രത്യേക അസംബ്ലി വിളിച്ച സ്‌കൂളിന് ഖാപ് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ പിഴയിട്ടു; എല്ലാ മുസ്‌ളീം ജീവനക്കാരേയും പിരിച്ചു വിടാനും ഉത്തരവ്

ഈദിന് പ്രത്യേക അസംബ്ലി വിളിച്ച സ്‌കൂളിന് ഖാപ് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ പിഴയിട്ടു; എല്ലാ മുസ്‌ളീം ജീവനക്കാരേയും പിരിച്ചു വിടാനും ഉത്തരവ്

ഗുഡ്ഗാവ്: ഈദിന് പ്രത്യേക അസംബ്ലി വിളിച്ച സ്‌കൂളിന് ഖാപ്പ് പഞ്ചായത്തിന്റെ പിഴശിക്ഷ. അഞ്ചര ലക്ഷം രൂപയാണ് പിഴയീടാക്കിയത്. എല്ലാ മുസ്ലിം ജീവനക്കാരെയും സ്‌കൂളിൽ നിന്ന് പിരിച്ചു വിടണമെന്നും പഞ്ചായത്ത് ഉത്തരവിട്ടു. ഇതിനു പിന്നാലെ സ്‌കൂളിലെ ഏക മുസ്‌ളീം അദ്ധ്യാപിക രാജിവയ്ക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ഈദ് ദിനത്തിൽ ഹിന്ദുമത വിശ്വാസികളായ കുട്ടികളെ ഇസ്ലാം മത ചടങ്ങുകൾ ആചരിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി. പിഴ ശിക്ഷ നൽകിയതിനു പുറമെ പെൺകുട്ടികളുടെ സ്‌കൂൾ യൂണിഫോം സൽവാർ കമ്മീസ് ആക്കണമെന്നും പഞ്ചായത്ത് ഉത്തരവിട്ടു. അടുത്ത രണ്ട് വർഷത്തേക്ക് സ്‌കൂൾ ഫീസ് വർധിപ്പിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസം ആറിന് നടന്ന ഈദ് ദിനാഘോഷങ്ങളിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിച്ചില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ നിലപാട്. സ്‌കൂളിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് പ്രദേശത്തെ ചില ഹൈന്ദവ വിഭാഗക്കാരും പറയുന്നു. തന്റെ മക്കളും ചെറുമക്കളും ഈ സ്‌കൂളിലാണ് പഠിച്ചതെന്നും ആരോപിക്കപ്പെടുന്ന ഒരു സംഭവങ്ങളും സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവായ പവൻ ഭരദ്വാജ് പറഞ്ഞു.

ഖാപ് പഞ്ചായത്തുകളാണ് മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നീതി നടപ്പാക്കുന്നത്. മുമ്പും പെൺകുട്ടികൾക്ക് മൊബൈൽ ഉപയോഗം നിരോധിച്ചും സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയുമെല്ലാമുള്ള നിയന്ത്രണങ്ങൾ പല ഖാപ് പഞ്ചായത്തുകളും നടപ്പാക്കാറുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥകൾ നിർദേശിക്കുന്ന സ്വാതന്ത്ര്യത്തിനുമേൽ പ്രാദേശികമായി ചർച്ചചെയ്ത് അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങൾ പലയിടത്തും പ്രശ്‌നങ്ങളുമാകാറുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP