Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൻകിട ആശുപത്രികളെ വിശ്വസിച്ച് ചികിത്സയ്ക്ക് പോകുന്നവർ മടങ്ങുമ്പോൾ കിഡ്‌നി ഉണ്ടോ എന്ന് വേറെ എവിടെയെങ്കിലും പോയി പരിശോധിക്കുക; നാലു സംസ്ഥാനങ്ങളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ കിഡ്‌നി മോഷണം നടക്കുന്നതായി റിപ്പോർട്ട്; പിടിയിലായത് വൻ കിഡ്‌നി റാക്കറ്റ്

വൻകിട ആശുപത്രികളെ വിശ്വസിച്ച് ചികിത്സയ്ക്ക് പോകുന്നവർ മടങ്ങുമ്പോൾ കിഡ്‌നി ഉണ്ടോ എന്ന് വേറെ എവിടെയെങ്കിലും പോയി പരിശോധിക്കുക; നാലു സംസ്ഥാനങ്ങളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ കിഡ്‌നി മോഷണം നടക്കുന്നതായി റിപ്പോർട്ട്; പിടിയിലായത് വൻ കിഡ്‌നി റാക്കറ്റ്

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലും ആറ് നഗരങ്ങളിലുമായി കിഡ്‌നി വ്യാപാരം നടത്തിക്കൊണ്ടിരുന്ന മാഫിയ തലവൻ അറസ്റ്റിലായതോടെ പുറത്തുവരുന്നത് രോഗികളോട് ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതയുടെ കഥ കൂടിയാണ്. ചില വൻകിട ആശുപത്രികളിൽ ചികിത്‌സയ്‌ക്കെത്തുന്ന രോഗികളിൽനിന്ന് അവരറിയാതെ വൃക്ക മോഷ്ടിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ കൂടിയാണ് പുറത്തുവന്നത്.

കിഡ്‌നി മാഫിയ തലവൻ ടി.രാജ്കുമാർ റാവുവിനെ കൊൽക്കത്തയിൽനിന്നാണ് ഡൽഹി പൊലീസ് ഏറെനാളത്തെ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. പത്തുവർഷത്തിലേറെയായി ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിലെ കിഡ്‌നി മാറ്റ ശസ്‌ക്രക്രിയയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക പൊലീസിനെ എത്തിച്ചത്.ഇതേ കേസ്സുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തു ഡോ്ക്ടർമാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

നേപ്പാൾ, ശ്രീലങ്ക, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് റാവുവെന്ന് പൊലീസ് പറഞ്ഞു. എട്ടുവർഷം മുമ്പ് കൊൽക്കത്തയിലെ അവയവ റാക്കറ്റുമായി റാവുവിനെ ബന്ധപ്പെടുത്തിയ സ്ത്രീയെയും സഹായിയെയും പൊലീസ് തിരയുന്നുണ്ട്.

രാജ്യത്തെ ആറു നഗരങ്ങളിൽ റാവുവിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അപ്പോഴൊക്കെ റാവു അവിടെനിന്ന് രക്ഷപ്പെടുകയാണുണ്ടായത്. നാലുദിവസം പിന്തുടർന്നശേഷമാണ് കൊൽ്കത്തയിൽനിന്ന് അറസ്റ്റ് ചെയ്യാനായത്. ബുധനാഴ്ച ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ റാവുവിനെ റിമാൻഡ് ചെയ്തു.

2007 മുതൽ റാവുവിന്റെ പ്രവർത്തനങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. 2013-ൽ കോയമ്പത്തൂരിൽ നടന്ന കിഡ്‌നി കച്ചവടവുമായും 2015-ൽ ജലന്ധറിൽ നടന്ന കച്ചവടവുമായി ബന്ധപ്പെട്ടും റാവു പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോഴാണ് റാവു റാക്കറ്റിന്റെ തലവനാണെന്ന് പൊലീസിന് വ്യക്തമായത്.

കഴിഞ്ഞയാഴ്ച ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി. ദമ്പതിമാരായ ഉമേഷ്, നിലു എന്നിവരെയും കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രതികളിലൊരാളുടെ ഭാര്യയായ മമതയെയുമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിലെ പത്ത് ഡോക്ടർമാരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി മുതിർന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP